വയൽ കീറിമുറിക്കാൻ ഗെയിലിന് കൃഷിവകുപ്പിെൻറ മൗനാനുവാദം
text_fieldsതൃശൂർ: കൊച്ചി-കൂറ്റനാട്-മംഗലാപുരം-ബംഗളൂരു വാതക ൈപപ് ലൈൻ പദ്ധതിക്കായി അനധികൃതമായി വയൽ കീറിമുറിക്കുന്നതിന് ഗെയിലിന് കൃഷിവകുപ്പിെൻറ മൗനാനുവാദം. 2008ലെ നെൽവയൽ -തണ്ണീർത്തട നിയമം കാറ്റിൽപറത്തി ബലപ്രയോഗത്തിലൂടെ പൊലീസിനെ ഉപേയാഗിച്ച് കൂറ്റനാട് അടക്കം ഗെയിൽ വയലിെൻറ രൂപമാറ്റം നടത്തുന്നത് വകുപ്പിെൻറ പൂർണ പിന്തുണയോടെയാണ്. പദ്ധതിക്കായി എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 329 കിലോമീറ്റർ വയലാണ് കീറിമുറിക്കുന്നത്. നടപടിക്രമങ്ങൾ ഒന്നും പാലിക്കാെതയാണ് വയൽ രൂപമാറ്റം നടത്തുന്നതിന് കൃഷി വകുപ്പ് അനുമതി നൽകിയത്.
നെൽവയൽ -തണ്ണീർതട നിയമ പ്രകാരം വയലുകളുടെ രൂപമാറ്റത്തിന് പ്രാദേശിക മോണിറ്ററിങ് കമ്മിറ്റിയുടെ ശിപാർശക്ക് അനുസരിച്ച് കൃഷിവകുപ്പിെൻറ സംസ്ഥാന മോണിറ്ററിങ് കമ്മിറ്റിയാണ് അനുമതി നൽകേണ്ടത്. പദ്ധതിയുമായി ബന്ധെപ്പട്ട് കൃഷിഭവനുകൾ കേന്ദ്രീകരിച്ച പ്രാദേശിക മോണിറ്ററിങ് കമ്മിറ്റിക്കാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ, പ്രാദേശിക എതിർപ്പ് ഭയന്ന് സംസ്ഥാന മോണിറ്ററിങ് കമ്മിറ്റിക്കാണ് ഗെയിൽ അപേക്ഷ നൽകിയത്. പരിസ്ഥിതി ശാസ്ത്രജ്ഞർ, നെല്ല് ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞർ, കാർഷികോൽപാദന കമീഷണർ, ലാൻഡ് റവന്യൂ കമീഷണർ എന്നിവർ അടങ്ങുന്ന സംസ്ഥാന മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളാണ് അപേക്ഷയിൽ നടപടി സ്വീകരിേക്കണ്ടത്.
ഗെയിൽ നൽകിയ അപേക്ഷയിൽ കമ്മിറ്റിയംഗങ്ങൾ അറിയാതെ കാർഷികോൽപാദന കമീഷണർ േനരിട്ട് അനുമതി നൽകുകയായിരുന്നു. പ്രാദേശിക ശിപാർശയില്ലാതെയും കൂടിയാലോചന നടത്താതെയും കമീഷണർ നൽകിയ അനുമതിക്ക് നിയമപരമായ അംഗീകാരമില്ല. അതുകൊണ്ട് ഗെയിൽ നടത്തുന്നത് അനധികൃത പ്രവൃത്തിയാണെന്ന നിലപാടാണ് കർഷകർക്കുള്ളത്. സർക്കാറിെൻറ അറിവില്ലാതെ ഇത്തരമൊരു നടപടി സ്വീകരിക്കാനാവില്ലെന്നാണ് ആരോപണം. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് കാർഷികോൽപാദന കമീഷണർക്ക് വിവിധ ജില്ലകളിൽനിന്നുള്ള കർഷക കൂട്ടായ്മ പരാതി അയച്ചിട്ടുണ്ട്.
2012 സെപ്റ്റംബർ 29നാണ് വയലിൽ പൈപ്പ് വിന്യസിക്കുന്നതിനായി ഗെയിൽ കാർഷികോൽപാദന കമീഷണർക്ക് അപേക്ഷ നൽകിയത്. 2013 എപ്രിൽ രണ്ടിന് മൂന്ന് നിബന്ധനകൾ പാലിച്ച് വയലിലൂടെ പൈപ് വിന്യസിക്കാൻ കമീഷണർ അനുമതിയും നൽകി. കർഷകർക്ക് അനുകൂലമായ മൂന്ന് നിബന്ധനകൾ പൂർണമായി പാലിച്ച് കൃഷി ഡയറക്ടറേറ്റുമായി കരാർ ഉണ്ടാക്കണമെന്ന് അനധികൃതമായി നൽകിയ അനുമതിയിൽ കമീഷണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നാലുവർഷം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും ഗെയിൽ സ്വീകരിച്ചിട്ടില്ല. പാലക്കാട് 67, കണ്ണൂരിൽ 66, തൃശൂരിൽ 55, കോഴിക്കോട് 51, മലപ്പുറം 45, കാസർകോട് 40, എറണാകുളം അഞ്ച് അടക്കം 329 കിലോമീറ്റർ വയലാണ് കീറിമുറിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.