കാർഷിക വിളകളുടെ അടിസ്ഥാന വിലവർധന പരിഗണനയിലെന്ന് കൃഷി മന്ത്രി
text_fieldsതിരുവനന്തപുരം: കാർഷിക വിളകളുടെ അടിസ്ഥാന വിലവർധനയും പുതിയ വിളകൾ ഉൾപ്പെടുത്തുന്നതും പരിശോധിക്കുമെന്ന് മന്ത്രി പി. പ്രസാദ്. ഒാണത്തിന് കൃഷി വകുപ്പിെൻറ നേതൃത്വത്തിൽ 2000 ചന്തകൾ നടത്തും. ഇതിനായി 21 കോടി അനുവദിച്ചു. ഉത്സവകാലങ്ങളിൽ കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിൽ ലഭ്യമാകുന്ന 10 ശതമാനം അധികവില നൽകും. 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് നൽകും. സംഭരിക്കുന്ന വിഷമുക്ത പച്ചക്കറികൾ ഒാണക്കാലത്ത് പ്രത്യേക വിപണികളിലൂടെ വിൽക്കും.
തൊഴിലുറപ്പ് പദ്ധതി നെൽകൃഷിയിൽ എങ്ങെന പ്രയോജനപ്പെടുത്താമെന്ന് ആേലാചിക്കും. വയനാട്ടിൽ നേന്ത്രക്കായ ഉൽപാദനക്ഷമത കൂടുതലായതുകൊണ്ടാണ് അവിടെ താങ്ങുവില 24 രൂപ നിശ്ചയിച്ചത്. പോരായ്മയുണ്ടെങ്കിൽ പരിശോധിക്കും. കാസർകോട് ഹോർട്ടികോർപിെൻറ സംഭരണേകന്ദ്രം ഉടൻ ആരംഭിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. ബാങ്കുകൾ പണം നൽകുന്നതിലെ കാലതാമസം ഒഴിവാക്കും.
കൃഷി ഒാഫിസർമാരുടെ 100 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. റാങ്ക് ലിസ്റ്റ് ആകുന്നതുവരെ താൽക്കാലികമായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടത്തും. അഗ്രികൾച്ചറൽ അസിസ്റ്റൻറ് നിയമനത്തിന് ലിസ്റ്റായെങ്കിലും കോടതി സ്റ്റേയുണ്ട്. രണ്ട് തസ്തികകളിലും രണ്ടാഴ്ചക്കകം താൽക്കാലിക നിയമനം നടത്തും. കൈതച്ചക്കക്ക് താങ്ങുവില നിശ്ചയിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യെപ്പടും. റബറിന് താങ്ങുവില നിശ്ചയിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രത്തിൽനിന്ന് അനുകൂല മറുപടി ലഭിച്ചില്ല. ആവർത്തന കൃഷിക്ക് റബർ ബോർഡിെൻറ സബ്സിഡി പുനഃസ്ഥാപിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.