യു.ജി.സി വിലക്ക് മറികടന്ന് കാർഷിക സർവകലാശാലയിൽ കൂട്ട നിയമന നീക്കം
text_fieldsതൃശൂർ: യു.ജി.സി നിരോധനം മറികടന്ന് കാർഷിക സർവകലാശാലയിൽ അസിസ്റ്റൻറ് പ്രഫസർ മാരുടെ കൂട്ട നിയമനത്തിന് നീക്കം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് 250 അസ ിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് നിയമനം നടത്താനാണ് ശ്രമം. ഇതിനായി വെള്ളിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തര യോഗം വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു വിളിച്ച ു. 2016 മാർച്ചിൽ വന്ന വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിലാണ് നിയമനത്തിനൊരുങ്ങുന്നത്.
ജൂലൈ 18ന് കേന്ദ്ര നിർദേശപ്രകാരം സർവകലാശാലകളിലെ അധ്യാപക നിയമനത്തിന് യു.ജി.സി വിലക്ക് ഏർപ്പെടുത്തിയിരുന്നു. പട്ടികജാതി-വർഗക്കാർക്കും പിന്നാക്ക വിഭാഗത്തിനും കൂടുതൽ സംവരണം ഉറപ്പാക്കാൻ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളി സംവരണം വകുപ്പ് അടിസ്ഥാനത്തിൽ മതിയെന്ന് ജനുവരിയിൽ കോടതി വിധിച്ചു. ഇതിനെതിരെ കോടതിയിൽ പുനഃപരിശോധന ഹരജി കൊടുക്കുമെന്ന് ബുധനാഴ്ച കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞിരുന്നു. അതിനാൽ യു.ജി.സി 2018 ജൂലൈയിൽ നിയമനത്തിന് ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിനെ മറികടന്നാണ് നിയമനം നടത്താൻ ഒരുങ്ങുന്നത്.
സർവകലാശാലയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സീനിയോറിറ്റി മറികടന്ന് സർവകലാശാല അക്കാദമിക് വിഭാഗത്തിൽ അടുത്തിടെ നിയമനം നേടിയ ഭരണകക്ഷിയിലെ രണ്ട് അധ്യാപക സംഘടന നേതാക്കന്മാരുമാണ് നിയമനത്തിന് ചരട് വലിക്കുന്നത്. പട്ടികജാതി-വർഗ സംവരണം ഉറപ്പാക്കാൻ ബാധ്യതയുള്ള ജനപ്രതിനിധികളും സർവകലാശാല ഭരണസമിതിയിലുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ച് വകുപ്പ് മേധാവികൾക്ക് പകരം ഇൻ-ചാർജ് ഉദ്യോഗസ്ഥരായ ഗവേഷണ വിഭാഗം ഡയറക്ടറെയും വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടറെയും ഉൾപ്പെടുത്തിയാണ് സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. അപേക്ഷരുടെ അക്കാദമിക് യോഗ്യതയുടെ മാർക്കിട്ടതും സർവകലാശാലയിലെ സംഘടന നേതാക്കളാെണന്ന് ആക്ഷേപമുണ്ട്.
സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വിലാസവും ഫോൺ നമ്പറും കൈക്കലാക്കി ഇവർ ഉദ്യോഗാർഥികളെ ബന്ധപ്പെട്ട് വരികയാണ്. സർവകലാശാലയിൽനിന്ന് വിരമിച്ച ചില പ്രഫസർമാരും നിയമനത്തിന് നീക്കം നടത്തുന്നവരുടെ കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.