കാർഷിക വൈിധ്യങ്ങളുടെ കലവറയായി അഗ്രോ ഹൈപ്പർ ബസാർ
text_fieldsതൃശൂർ: കശ്മീർ ബ്ലാക്ക് ബെറിയും കുങ്കുമപ്പൂവും വാങ്ങാൻ ഇനി ജമ്മു-കശ്മീരിലേക്ക് വണ്ടി കയറേണ്ട. തൃശൂർ മൃഗശാലക്കടുത്ത് മുഖ്യമന്ത്രി തുറന്ന അഗ്രോ ഹൈപർ ബസാറിലെത്തിയാൽ മതി. ഉണങ്ങിയ കശ്മീരി പഴങ്ങളുടെ നീണ്ട നിരയാണ് ആവശ്യക്കാരെ കാത്തിരിക്കുന്നത്. ഹിമാചൽ പ്രദേശ് ഉൽപന്നമായ ആപ്പിൾ വിനാഗിരി, െവള്ളം ചേർത്ത് ലഘുപാനീയം ഉണ്ടാക്കാവുന്ന ആപ്പിൾ സത്ത്, തമിഴ്നാട്, കർണാടക, പഞ്ചാബ്, ലക്ഷദ്വീപ് ഉൽപന്നങ്ങൾ തുടങ്ങി വയനാടൻ ആദിവാസികളുടെ വിശിഷ്ട ഇനമായ തുറമാങ്ങവരെ ഇവിടെ കിട്ടും. ഒപ്പം പുതിയ പച്ചക്കറികളും. സോപ്പ്, ചട്ടി, കലം, കയർ, വിത്ത്, വളം, വിവിധ യന്ത്രങ്ങൾ, വിവിധ തൈകൾ തുടങ്ങി കാർഷികോൽപന്ന വൈിധ്യങ്ങളുടെ കലവറയാണ് അഗ്രോ ഹൈപ്പർ ബസാർ.
അകത്ത് കയറിയാൽ ചുരുങ്ങിയത് രണ്ട് മണിക്കൂർ േവണ്ടി വരും പുറത്തിറങ്ങാൻ. തേനുൽപന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, ചന്ദനത്തൈലം, പുല്‍തൈലം, വിവിധ കാർഷികോപകരണങ്ങൾ, കത്തികൾ, ചവിട്ടികൾ, അലങ്കാര വസ്തുക്കൾ, തുടങ്ങിവയാണ് ആദ്യം പ്രവേശിക്കുന്നിടത്ത്.
തുടർന്ന് പച്ചക്കറികളുടെ ഭാഗമാണ്. തുടർന്ന് വിവിധ മൂല്യ വർധിത കാർഷിക ഉൽപന്നങ്ങൾ. കൃഷി വകുപ്പിനു കീഴിലെ 14 പൊതുമേഖല സ്ഥാപനങ്ങൾ, കാർഷിക സർവകലാശാല, മത്സ്യഫെഡ്, ഒൗഷധി, കുടുംബശ്രീ തുടങ്ങിയുടെ ഉൽപന്നങ്ങൾ, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയില്‍ നിന്നുള്ള മാംസ ഉല്പന്നങ്ങൾ എന്നിവയും വിൽപനക്കുണ്ട്.
ആറന്മുള അരി, പത്തനംതിട്ട ശർക്കര തുടങ്ങി അതത് പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഇനങ്ങളും ബസാറിലുണ്ട്. കർഷകർക്കുള്ള പരിശീലനവും യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള വർക്ക്ഷോപ്പും ഇതോടൊപ്പമുണ്ട്. യന്ത്രങ്ങളുടെ കൂട്ടത്തിൽ തെങ്ങുകയറ്റ യന്ത്രവുമുണ്ട്. ഇത് ഉപയോഗിക്കാനുള്ള പരിശീലനവും നൽകും. കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വാടകക്കും നൽകും. രണ്ടരക്കോടി െചലവിലാണ് തൃശൂരിൽ ബസാർ തുറന്നത്. ഉടൻ തിരുവനന്തപുരം, കോഴിേക്കാട് എന്നിവിടങ്ങളിലും ബസാർ തുറക്കും. ഇതിെൻറ സ്വീകാര്യത വിലയിരുത്തിയശേഷം എല്ലാ ജില്ലകളിലും ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.