അഹ്മദ് ദേവർകോവിൽ മന്ത്രിയായത് ജന്മദിനത്തിൽ
text_fieldsകോഴിക്കോട്: തുറമുഖ-മ്യൂസിയം മന്ത്രിയായി അധികാരമേറ്റെടുത്ത അഹ്മദ് ദേവര്കോവിലിനിത് ജന്മദിന സമ്മാനം. 1959 മേയ് 20നാണ് അദ്ദേഹം ജനിച്ചത്. 62 വർഷങ്ങൾക്കിപ്പുറം അതേദിവസംതന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് കൗതുകമായത്.
തിരുവനന്തപുരത്ത് പാർട്ടി നേതാക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാളാഘോഷിക്കുകയും ചെയ്തു. പിറന്നാൾ ദിനവും സത്യപ്രതിജ്ഞ ദിനവും ഒന്നിച്ചുവന്നത് സേന്താഷകരമാണെന്ന് ദേവർേകാവിൽ പറഞ്ഞു. െഎ.എൻ.എൽ ദേശീയ അധ്യക്ഷൻ ഉള്‍പ്പെടെ നേതാക്കൾ മന്ത്രിയുടെ പിറന്നാൾ ആഘോഷത്തിെൻറ ഭാഗമായി.
അതേസമയം, അദ്ദേഹത്തിെൻറ മന്ത്രി സ്ഥാനാരോഹണം ദേവര്‍കോവില്‍ പുത്തലത്ത് വീട്ടില്‍ ഉമ്മയും സഹോദരിമാരും മറ്റു ബന്ധുക്കളും പായസം വിതരണം ചെയ്ത് ആഘോഷിച്ചു.
ജനിച്ചുവളര്‍ന്ന തറവാട്ട് വീട്ടില്‍ സഹോദരിമാരായ ആഇശ, സൗദ, ഷറീന എന്നിവരും എളാപ്പ അഹ്മദ് ഹാജിയും എത്തിയിരുന്നു. ഇവരെല്ലാം സത്യപ്രതിജ്ഞ ടി.വിയിലൂടെ കണ്ടു. ദേവര്‍കോവിന്റെ ഭാര്യയും മക്കളും തിരുവനന്തപുരത്താണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.