തെരഞ്ഞെടുപ്പു കമീഷനും സർക്കാറുമായി ഒത്തുകളി –കോൺഗ്രസ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാൻ ഏതാനും ദിവസം കൂടി വൈകിയേക്ക ും. ഇതിനിടെ, പ്രഖ്യാപനം വൈകുന്നതിൽ മോദിസർക്കാറും തെരഞ്ഞെടുപ്പു കമീഷനുമായി ഒത്തു കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പു പ്ര ഖ്യാപനം പതിവു സമയത്തേക്കാൾ നീട്ടിക്കൊണ്ടുപോയത് നേരത്തെ വിവാദമായിരുന്നു. 2014ലെ ലേ ാക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മാർച്ച് അഞ്ചിനാണ്. അതനുസരിച്ചാണെങ്കിൽ ചൊ വ്വാഴ്ച തീയതികൾ പ്രഖ്യാപിക്കേണ്ടതാണ്. എന്നാൽ, ജമ്മു-കശ്മീരിലെ സ്ഥിതി വിലയിരുത്താൻ അവിടെ രണ്ടു ദിവസ സന്ദർശനം നടത്തുകയാണ് കമീഷൻ. അതു കഴിഞ്ഞ് തിരിച്ചെത്തി കമീഷൻ സമ്പൂർണ യോഗം ചേർന്ന് വിലയിരുത്തൽ നടത്തണം.
മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ലോക്സഭ തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സർക്കാറുമായി കൂടിയാലോചന നടക്കണം. തെരഞ്ഞെടുപ്പു തീയതികൾക്ക് അനുസൃതമായി വിവിധ സംസ്ഥാനങ്ങളിലെ അർധസേനാ വിന്യാസത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ നടത്തണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് പര്യടനത്തിലാണ്. ചൊവ്വാഴ്ചകൂടി സംസ്ഥാനത്ത് തങ്ങുന്ന മോദി നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന തിരക്കിലാണ്.
പുൽവാമ സംഭവം ഉണ്ടായപ്പോഴും അതിർത്തി ഭേദിച്ച് ഇന്ത്യ, പാക് വ്യോമസേനകൾ ആക്രമണം നടത്തിപ്പോഴും ഗൗരവ സ്ഥിതി മുൻനിർത്തി യാത്രകൾ പ്രധാനമന്ത്രി ഉപേക്ഷിച്ചിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു റാലികളിലും ഒൗദ്യോഗിക പരിപാടികളിലും പെങ്കടുത്തു.
തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം നീട്ടിക്കൊണ്ടു പോകുന്ന കമീഷൻ, പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക യാത്രകൾ പൂർത്തിയാക്കാൻ കാത്തിരിക്കുകയാണോ എന്ന് കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടൽ ചോദിച്ചു. ഒൗദ്യോഗിക പരിപാടികളുടെ പേരിൽ തെരഞ്ഞെടുപ്പു പ്രചാരണ യാത്രകളാണ് മോദി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി മോദിയുടെയും മറ്റും ചിത്രങ്ങളോടെ, സർക്കാർ നേട്ടങ്ങൾ വർണിക്കുന്ന മുഴുപേജ് പരസ്യങ്ങൾ പല പേജുകളിലായി നിറച്ചാണ് ഡൽഹിയിയിലും വിവിധ വടക്കേന്ത്യൻ സംസ്ഥാനങ്ങളിലും പത്രങ്ങൾ ഇറങ്ങുന്നത്. ചാനലുകളിലും റേഡിയോവിലും നിരവധി പരസ്യങ്ങൾ.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇതാണ് കാഴ്ച. പൊതുപണം ഉപയോഗിച്ച് അവസാനനിമിഷം വരെ പ്രചാരണം നടത്താൻ സർക്കാറിനെ കമീഷൻ അനുവദിക്കുകയാണെന്ന് അഹ്മദ് പേട്ടൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.