Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഐ, ഡീപ് ഫേക്...

എ.ഐ, ഡീപ് ഫേക് സാമ്പത്തിക തട്ടിപ്പ്; പിടിയിലാവാനുള്ള മുഖ്യപ്രതി കൗശൽ ഷാ തി​ഹാ​ർ ജയിലിൽ​

text_fields
bookmark_border
കേസിൽ അറസ്റ്റിലാവാനുള്ള കൗശൽ ഷാ
cancel
camera_alt

കേസിൽ അറസ്റ്റിലാവാനുള്ള കൗശൽ ഷാ  

കോ​ഴി​ക്കോ​ട്: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ), ഡീ​പ് ഫേ​ക് സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​നാ​യി പ​ണം ത​ട്ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​വാ​നു​ള്ള മു​ഖ്യ​പ്ര​തി മ​റ്റൊ​രു കേ​സി​ൽ പി​ടി​യി​ലാ​യി തി​ഹാ​ർ ജ​യി​​ലി​ലെ​ന്ന് സൂ​ച​ന. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ 40,000 രൂ​പ ത​ട്ടി​യ കേ​സി​ൽ അ​ടു​ത്തി​ടെ അ​റ​സ്റ്റി​ലാ​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ സി​ദ്ധേ​ഷ് ആ​ന​ന്ദ് കാ​ർ​വെ, അ​മ​രീ​ഷ് അ​ശോ​ക് പാ​ട്ടി​ൽ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന കോ​ഴി​ക്കോ​ട് സൈ​ബ​ർ ക്രൈം ​പൊ​ലീ​സി​ന് നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ച​ത്. മു​ഖ്യ​പ്ര​തി​യും ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യു​മാ​യ കൗ​ശ​ൽ ഷാ ​ഡ​ൽ​ഹി സൈ​ബ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യി തി​ഹാ​ർ ജ​യി​ലി​ലാ​ണ് എ​ന്നാ​ണ് ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. കൗ​ശ​ൽ ഷാ​യെ ഡ​ൽ​ഹി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് കേ​ര​ള പൊ​ലീ​സ് പ്രാ​ഥ​മി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണെ​ങ്കി​ൽ കോ​ട​തി അ​നു​മ​തി​യോ​ടെ ജ​യി​ലി​ൽ പോ​യി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ൽ കി​ട്ടാ​നു​ള്ള അ​പേ​ക്ഷ​യും ന​ൽ​കും. കേ​സി​ൽ കൗ​ശ​ൽ ഷാ​യു​ടെ കൂ​ട്ടാ​ളി ഗു​ജ​റാ​ത്ത് സ്വ​ദേ​ശി ഷെ​യ്ഖ് മു​ർ​സു മ​യ്ഹ​യാ​ത്ത് ന​വം​ബ​റി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞ​ത് കൗ​ശ​ൽ ഷാ ​നേ​പ്പാ​ളി​ലേ​ക്ക് ക​ട​ന്നു എ​ന്നാ​യി​രു​ന്നു. കേ​സി​ലി​പ്പോ​ൾ കൗ​ശ​ൽ ഷാ​ക്ക് ത​ട്ടി​പ്പി​നാ​യി സിം ​കാ​ർ​ഡു​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും സം​ഘ​ടി​പ്പി​ച്ച​വ​രും വ്യാ​ജ വാ​ട്സ്ആ​പ് അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് സ​ഹാ​യം ചെ​യ്ത​യാ​ളു​മ​ട​ക്കം മൂ​ന്നു പേ​ർ റി​മാ​ൻ​ഡി​ലാ​ണ്. ഇ​വ​രി​ൽ​നി​ന്ന് ത​ട്ടി​പ്പി​നു​പ​യോ​ഗി​ച്ച ആ​റു മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 30 സിം ​കാ​ർ​ഡു​ക​ൾ, പ​ത്ത് എ.​ടി.​എം കാ​ർ​ഡു​ക​ൾ, ബാ​ങ്ക് ചെ​ക്ക് ബു​ക്കു​ക​ൾ എ​ന്നി​വ ക​​​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ​ചെ​യ്യാ​നു​ള്ള ആ​ലോ​ച​ന​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​ണ്ട്. കൗ​ശ​ൽ ഷാ ​നേ​ര​ത്തേ​യും നി​ര​വ​ധി സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​താ​യും പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. പ​രാ​തി​ക്കാ​ര​ന്റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ത്ത പ​ണം എ​ത്തി​യ ജി​യോ പേ​മെ​ന്റ് ബാ​ങ്കി​ന്റെ അ​ക്കൗ​ണ്ട് ഗു​ജ​റാ​ത്ത് അ​ഹ്മ​ദാ​ബാ​ദി​ലെ ഉ​സ്മാ​ൻ പു​ര ഭാ​ഗ​ത്തു​ള്ള കൗ​ശ​ൽ ഷാ​യു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്കും തു​ട​ർ​ന്ന് ഗോ​വ ബേ​സ് ചെ​യ്ത ഒ​രു ഗെ​യി​മി​ങ് പ്ലാ​റ്റ്ഫോ​മി​ന്റെ പേ​രി​ലു​ള്ള ആ​ർ.​ബി.​എ​ൽ ബാ​ങ്കി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്കു​മാ​ണ് എ​ത്തി​യ​തെ​ന്നും വ്യ​ക്ത​മാ​യി​രു​ന്നു.

കോ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ​നി​ന്ന് വി​ര​മി​ച്ച പാ​ലാ​ഴി സ്വ​ദേ​ശി പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​നി​ൽ​നി​ന്നാ​ണ് ജൂ​ലൈ​യി​ൽ സം​ഘം ഓ​ൺ​ലൈ​നാ​യി 40,000 രൂ​പ ത​ട്ടി​യ​ത്. മു​മ്പ് ഒ​പ്പം ജോ​ലി ചെ​യ്ത ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി വി​ഡി​യോ കാ​ളി​ൽ വ​ന്ന്, ഭാ​ര്യാ​സ​ഹോ​ദ​രി​യു​ടെ ശ​സ്ത്ര​ക്രി​യ​ക്കാ​യി കൂ​ടെ​യു​ള്ള ആ​ള്‍ക്ക് അ​യ​ക്കാ​ൻ പ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ത​ട്ടി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial FraudarrestDeepfakeKozhikode News
News Summary - AI and Deepfake Financial Fraud; The main suspect to be arrested is Kaushal Shah in Tihar Jail
Next Story