എ.ഐ. കാമറ: തിങ്കളാഴ്ച നോട്ടീസ് അയച്ചുതുടങ്ങും
text_fieldsതിരുവനന്തപുരം: നിർമിതബുദ്ധി (എ.ഐ) കാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനത്തിന് തിങ്കളാഴ്ച നോട്ടീസ് അയച്ച് തുടങ്ങും. വലിയ പിഴ ഒടുക്കേണ്ടിവരുമെന്ന ആശങ്കയിൽ നിയമലംഘനങ്ങൾ കുറഞ്ഞിട്ടുണ്ട്. വ്യാഴാഴ്ചയാണ് കാമറകൾ പ്രവർത്തനം ആരംഭിച്ചതെങ്കിലും അതിന് മുമ്പ് തന്നെ പിഴ വരുമോയെന്ന ആശങ്കയിൽ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വലിയ പിഴ വരുന്നെന്ന പ്രചാരണം ശക്തമായതോടെ കഴിഞ്ഞ മൂന്നുദിവസങ്ങളിൽ നിയമലംഘനം കുറഞ്ഞു. എന്നാൽ എ.ഐ കാമറകൾ മിഴി തുറന്ന ശേഷമുള്ള കണക്ക് ലഭ്യമായിട്ടില്ല. ഏപ്രിൽ 17ന് 4,50,552 പേരും 18ന് 4,21,001 പേരും ഗതാഗത നിയമങ്ങള് ലംഘിച്ചതായാണ് കാമറകളുടെ ട്രയലിൽ വ്യക്തമായത്. എന്നാൽ 19 ന് നിയമലംഘനം 3,97,488 ആയി കുറഞ്ഞു.
കാമറകൾ പ്രവർത്തനം ആരംഭിച്ചെങ്കിലും േമയ് 19 വരെ പിഴ ഈടാക്കില്ല. പേക്ഷ നിയമലംഘനം എന്താണെന്ന് വ്യക്തമാക്കുന്ന സന്ദേശം വാഹന ഉടമകളുടെ വിലാസത്തിലോ മൊബൈൽ നമ്പറിലോ ലഭിക്കും. പിഴക്ക് പകരം ഒരു മാസം ബോധവത്കരണം നടത്താനാണ് തീരുമാനം. നിയമലംഘകർക്ക് േമയ് 19 വരെ മുന്നറിയിപ്പ് നോട്ടീസാണ് അയക്കുന്നത്. േമയ് 20 മുതൽ പിഴ ഈടാക്കിത്തുടങ്ങും. എന്നാൽ ഇരുചക്രവാഹനങ്ങളിൽ രക്ഷിതാക്കൾക്കൊപ്പം സഞ്ചരിക്കുന്ന കുട്ടികൾക്ക് പിഴ ഈടാക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ ശക്തമായ പ്രതിഷേധമുണ്ട്.
ഒഴിവാക്കിയത് പുതിയ ക്യാമറയിലെ പിഴ മാത്രം
തിരുവനന്തപുരം: പുതുതായി സ്ഥാപിച്ച എ.ഐ ക്യാമറകൾ കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ മാത്രമാണ് മേയ് 20 വരെ ഒഴിവാക്കിയതെന്ന് ഗതാഗത കമീഷണർ.
മോട്ടോർ വാഹനവകുപ്പും പൊലീസും സ്ഥാപിച്ചിട്ടുള്ള മറ്റ് കാമറകളിൽ കണ്ടെത്തുന്ന കുറ്റങ്ങൾക്ക് പിഴ അടയ്ക്കണം. ഇത്തരം കേസുകളിൽ വാഹന ഉടമകൾക്ക് വാണിങ് മെമ്മോ തപാലിൽ ലഭ്യമാകും. ഫോണിൽ എസ്.എം.എസ് അലർട്ട് ലഭിക്കില്ല.
പിഴ അടച്ചില്ലെങ്കിൽ 30 ദിവസത്തിനുശേഷം പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരും. നിലവിലെ ഫോൺ നമ്പറുകളിൽ മാറ്റമുണ്ടെങ്കിൽ വാഹനം ഉടമകൾക്കുതന്നെ പരിവാഹൻ സേവ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.