ഒരു മാസത്തിനിടെ എ.ഐ കാമറ പിടികൂടിയത് 20 ലക്ഷം ട്രാഫിക് നിയമ ലംഘനങ്ങൾ -മന്ത്രി
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് എ.ഐ കാമറ കണ്ടെത്തിയത് 20,47,542 ട്രാഫിക് നിയമ ലംഘനങ്ങളാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ജൂൺ അഞ്ച് മുതൽ ജൂലൈ മൂന്ന് വരെയാണ് ഇത്രയും ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
ഇതിൽ 7,41,766 നിയമലംഘനങ്ങൾ മാത്രമാണ് കെൽട്രോൺ പ്രോസസ് ചെയ്തിട്ടുള്ളത്. സമയബന്ധിതമായി പ്രോസസ് ചെയ്യണമെന്ന് കെൽട്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കണ്ടെത്തിയവയിൽ 1,28,740 എണ്ണത്തിലാണ് ഇ-ചെലാൻ ജനറേറ്റ് ചെയ്തെന്നും മന്ത്രി പറഞ്ഞു.
വാഹനമോടിച്ചയാൾ ഹെൽമറ്റ് ധരിക്കാത്തത് കണ്ടെത്തിയത് 73,887 എണ്ണമാണ്. ഇതിൽ തിരുവനന്തപുരമാണ് ഏറ്റവും മുന്നിൽ, 19482. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്, 419. ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ചതിന് പിടിയിലായത് 49,775 കേസുകളാണെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.