എ.ഐ കാമറ വിവാദം:വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് വൈകും, തടിയൂരാൻ പഴുത് തേടി സർക്കാർ
text_fieldsതിരുവനന്തപുരം: എ.ഐ കാമറ ഇടപാടിൽ വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് വൈകും. ഈ ആഴ്ച റിപ്പോർട്ട് കൈമാറുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കണക്കുകളിലെ അവ്യക്തത നീക്കുന്നതിന് കൂടുതൽ സമയമെടുക്കുന്നതാണ് വൈകലിന് കാരണം. കരാറുകളും ഇടപാടുകളും സംബന്ധിച്ച് എണ്ണൂറോളം രേഖകളാണ് വ്യവസായവകുപ്പ് ശേഖരിച്ചത്. ഇതിൽ നല്ലൊരു പങ്കും കണക്കുകളാണ്.
ചിലതിൽ പൊരുത്തക്കേടുകളുണ്ട്. ഇതിൽ വ്യക്തതവരുത്തലാണ് പ്രധാന ജോലി. കാമറ പദ്ധതിക്ക് സര്‍ക്കാറിന്റെ സമഗ്ര അനുമതിയായെങ്കിലും മോട്ടോര്‍ വാഹനവകുപ്പും കെല്‍ട്രോണും തമ്മില്‍ ഒരു അന്തിമ ധാരണപത്രംകൂടി ഒപ്പിടാനുണ്ട്. പദ്ധതി വിവാദത്തിലായ സാഹചര്യത്തിൽ സമഗ്ര കരാർ തയാറാക്കുന്നത് അടുത്ത മൂന്നു മാസത്തിനുള്ളിൽ മതിയെന്നാണ് തീരുമാനം.
പദ്ധതി വിവാദത്തിലായ സാഹചര്യത്തിൽ അന്തിമ ധാരണപത്രത്തില്‍ വ്യവസ്ഥകളില്‍ നേരിയ ഭേദഗതികള്‍ വരുത്തി തടിതപ്പാനും സർക്കാർ ആലോചനയുണ്ട്. പദ്ധതിയുടെ ആകെ തുക കുറയ്ക്കാനാകുമോയെന്നത് ഉൾപ്പെടെയാണ് ഗതാഗതവകുപ്പ് പരിശോധിക്കുന്നത്.
പദ്ധതിക്ക് 232 കോടിയെന്ന വന്തുകയാകാന് കാരണം കാമറക്കും ഉപകരണങ്ങള്‍ക്കുമെല്ലാം അമിത വില ചുമത്തിയതുകൊണ്ടാണെന്നും അത് അഴിമതിയെന്നുമാണ് പ്രധാന ആരോപണം. അമിതവിലയെന്ന് വ്യവസായ സെക്രട്ടറിയുടെ റിപ്പോര്ട്ടിലുമുണ്ടെങ്കില് ഈ തുക കുറയ്ക്കും.
കെല്‍ട്രോണിന് തിരിച്ച് നല്‍കേണ്ട തുക കുറക്കുന്നതും പരിഗണനയിലുണ്ട്. അഞ്ച് വര്‍ഷത്തെ പരിപാലനത്തിനായി വകയിരുത്തിയ 66 കോടിയില്‍ മാറ്റം വരുത്താനാകുമോയെന്നും പരിശോധിക്കും. ഇത്തരം മാറ്റങ്ങളിലൂടെ വിവാദത്തില്‍നിന്ന് തടിതപ്പാനാണ് സര്‍ക്കാറിന്റെ നീക്കം.എ.ഐ കാമറ ഇടപാടുകൾ മാത്രം കേന്ദ്രീകരിച്ചുള്ള അന്വേഷണം വ്യവസായ സെക്രട്ടറിയുടേത് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.