എ.ഐ കാമറ ഇടപാട്: ടെണ്ടർ ഇവാല്യൂഷനിൽ എസ്.ആർ.ഐ.ടിക്ക് നൽകിയത് 100 ൽ 95 മാർക്കെന്ന് രേഖകൾ
text_fieldsതിരുവനന്തപുരം: എ.ഐ കാമറ ഇടപാടിൽ ടെണ്ടർ ഇവാല്യൂഷനിൽ എസ്.ആർ.ഐ.ടിക്ക് നൽകിയത് 100 ൽ 95 മാർക്കെന്ന് രേഖകൾ. കാമറാ ഇടപാടിൽ കൂടുതൽ രേഖകൾ കെൽട്രോൺ പുറത്ത് വിട്ടപ്പോഴാണ് ഇക്കാര്യം വ്യക്തമായിത്.
കാമറ ഇടപാട് വിവാദമായപ്പോൾ ഉപകരാറുകളെ കുറിച്ച് അറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു കെൽട്രോൺ വാദം. പദ്ധതി നിർവഹണം ഏൽപ്പിച്ചത് എസ്.ആർ.ഐ.ടിയെയാണ്. ഉപകരാർ നൽകിയതിന്റെ ഉത്തരവാദിത്തം സ്വകാര്യ കമ്പനിക്ക് മാത്രമാണെന്ന കെൽട്രോൺ വാദം വലിയ വിമര്‍ശനത്തിനും ഇടയാക്കി.
ഇതിനിടെയാണ് ഉപകരാറുകളെ കുറിച്ചെല്ലാം എസ്.ആർ.ഐ.ടി കെൽട്രോണിനെ ധരിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖ കെൽട്രോൺ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 2021 മാര്‍ച്ച് 13 ന് എസ്.ആർ.ഐ.ടി കെൽട്രോണിന് നൽകിയ രേഖയനുസരിച്ച് പ്രസാഡിയോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ട്രോയ്സ് ഇഫോഫോടെകും പദ്ധതി നിർവഹണത്തിലെ പ്രധാന പങ്കാളികളാണ്. മീഡിയാ ട്രോണിക്സ് അടക്കം ഒരു ഡസനോളം സ്ഥാപനങ്ങൾ ഒ.ഇ.എമ്മുകളായും പ്രവര്‍ത്തിക്കുന്നുണ്ട്.
ടെണ്ടർ ഇവാലുവേഷൻ റിപ്പോർട്ടും ഉപകരാർ കമ്പനികളുടെ വിശദാംശങ്ങളുമാണ് കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. പ്രസാഡിയോയയും ട്രോയ്സും പ്രധാന പദ്ധതി നിർവഹണ സഹായികളാണ്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.