Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഐ കാമറ: ഇ-ചലാനിൽ...

എ.ഐ കാമറ: ഇ-ചലാനിൽ പരാതിയുണ്ടെങ്കിൽ എവിടെ അപ്പീൽ നൽകാം? എത്ര ദിവസത്തിനകം?

text_fields
bookmark_border
ai camera 9878796
cancel

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതൽ എ.ഐ കാമറ വഴി പിഴയീടാക്കുകയാണ്. ഇതിനായി വിവിധയിടങ്ങളിൽ 675 എ.ഐ കാമറകൾ, 25 പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, നാല് സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, നാല് മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജമായിട്ടുള്ളത്.

പ്രധാനമായും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. ഇതടക്കമുള്ള നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകിക്കഴിഞ്ഞു.

നിയമലംഘനങ്ങൾ കാമറക്കണ്ണിൽപെട്ടാൽ പ്രധാന കൺട്രോൾ റൂമിൽ നിന്ന് എല്ലാ ജില്ല ആർ.ടി.ഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്കും ദൃശ്യങ്ങൾ കൈമാറ്റം ചെയ്യും. അവിടെ നിന്ന് നോട്ടീസ് തയാറാക്കി വാഹന ഉടമകൾക്ക് നൽകുകയും ചെയ്യും. അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസിൽ ഇ-ചലാൻ സംവിധാനം വഴി കേസ് രേഖപ്പെടുത്തും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സർവിസുകൾ എടുക്കുന്നതിനും ഭാവിയിൽ പ്രയാസം സൃഷ്ടിച്ചേക്കാം.

ഇത്തരത്തിൽ പിഴയീടാക്കുന്നതിൽ പരാതിയുണ്ടെങ്കിൽ പിഴക്കെതിരെ ജില്ല എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒക്കാണ് അപ്പീൽ നൽകേണ്ടത്. ചലാൻ ലഭിച്ച് 14 ദിവസത്തിനകം അപ്പീൽ നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്‌‍ക്കാണ് അപ്പീൽ നൽകേണ്ടത്. അപ്പീൽ നൽകുന്നതിന് ഓൺലൈൻ സംവിധാനം രണ്ടുമാസത്തിനുള്ളിൽ തയാറാക്കുമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞത്. വിവിധ ജില്ലകളിലെ എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒമാരുടെ വിവരങ്ങൾ മോട്ടോർവാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ ലഭിക്കും.

പിഴകൾ ഇപ്രകാരം

ഹെൽമറ്റ് ഇല്ലാതെയുള്ള യാത്രകൾക്ക് - 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ - 1000 രൂപ)

ലൈസൻസില്ലാതെ വാഹനം ഓടിക്കൽ - 5000 രൂപ

വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം- 1500 രൂപ

അമിതവേഗം - 2000 രൂപ

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആദ്യതവണ- 500 രൂപ പിഴ (ആവർത്തിച്ചാൽ 1000 രൂപ).

മദ്യപിച്ച് വാഹനമോടിച്ചാൽ 6 മാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ

രണ്ടാം തവണ പിടിക്കപ്പെട്ടാൽ 2 വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ പിഴ

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 3 മാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ

രണ്ടാം തവണയും പിടിക്കപ്പെട്ടാൽ മൂന്ന് മാസം തടവ് അല്ലെങ്കിൽ 4000 രൂപ പിഴ

രണ്ടിൽ കൂടുതൽ ആളുകളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ 1000 രൂപ

അനധികൃത പാർക്കിങ് -250 രൂപ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic Violatione-challanAI Camera
News Summary - AI Camera: If you have a complaint on e-challan, where can you complain? in how many days
Next Story