എ.ഐ കാമറ; തപാൽ വഴിയുള്ള പിഴ നോട്ടീസിലും മന്ദത ഇതുവരെ 13,318 എണ്ണം മാത്രം
text_fieldsതിരുവനന്തപുരം: എ.ഐ കാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തൽ ഒരാഴ്ച പിന്നിടുമ്പോഴും തപാൽ വഴി അയച്ചത് 13,318 പിഴ നോട്ടീസുകൾ മാത്രം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഓൺലൈൻ സംവിധാനത്തിലേക്ക് നൽകിയ 40,312 കേസുകളാണെങ്കിലും ചലാൻ ജനറേറ്റ് ചെയ്തത് 24,990 മാത്രമാണ്. ഓൺലൈൻ സംവിധാനം കാര്യക്ഷമമാണെങ്കിലും അതിനനുസരിച്ച് ഓഫിസ് സംവിധാനം വേഗം കൈവരിക്കാത്തതാണ് താളം തെറ്റലിന് കാരണം. അതേസമയം 24,990 പേരുടെ ചലാനുകൾ രജിസ്റ്റർ ചെയ്തതോടെ വാഹന ഉടമകളുടെ മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് ആയി പിഴ വിവരമെത്തുന്നുണ്ട്.
ഇതുവരെ ആകെ എത്ര കേസുകൾ പിടികൂടി എന്ന കണക്കുകൾ മോട്ടോർ വാഹനവകുപ്പ് ഇപ്പോൾ പുറത്തുവിടുന്നില്ല. കാമറ സംവിധാനം തുടങ്ങിയ ജൂൺ അഞ്ചിന് 28,891 കേസുകളാണ് പിടികൂടിയിരുന്നത്. ആദ്യ മൂന്ന് ദിവസം പ്രതിദിന കണക്കുകൾ നൽകിരുന്നെങ്കിലും ചലാൻ തയാറാക്കലും തപാലയക്കലും മന്ദഗതിയിലായതോടെ ഇതും അവസാനിപ്പിച്ചു. പിടികൂടിയ കുറ്റങ്ങളുടെ എണ്ണം പരിശോധിക്കുമ്പോൾ വരുമാനം കോടികളാണെങ്കിലും ഇതെല്ലാം കടലാസിലാണ്. ഇവ അക്കൗണ്ടിലെത്തണമെങ്കിൽ കടമ്പകൾ ഏറെയാണ്. അതേസമയം കാമറകൾ സ്ഥാപിച്ചശേഷം ഗതാഗതക്കുറ്റങ്ങൾ കുത്തനെ കുറഞ്ഞെന്നാണ് സർക്കാർ വാദം.
ഇതിനിടെ, ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഒരു ചലാനിൽ ഒന്നിലധികം കുറ്റങ്ങൾ ഉൾക്കൊള്ളിക്കുന്നത് എ.ഐ കാമറ സംവിധാനത്തിലും തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിലെ രണ്ടുപേരും ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ വാഹനയുടമക്ക് നൽകുന്ന ചലാനിൽ രണ്ടുപേർക്കുമുള്ള പിഴയുണ്ടാകും. കാമറകൾ പിഴ ചുമത്തുന്നുണ്ടെങ്കിലും കെൽട്രോണുമായി ഇനി അന്തിമ കരാർ ഒപ്പുവെക്കാനുണ്ട്. മൂന്ന് മാസത്തിനുള്ളിൽ കരാർ ഒപ്പിടുമെന്നാണ് വിവരം.
നമ്പർ പ്ലേറ്റിൽ കാമറകൾക്കും ആശയക്കുഴപ്പം
തിരുവനന്തപുരം: പഴയ മോഡല്‍ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകള്‍ എ.ഐ കാമറകളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇവ കൃത്യമായി ചിത്രീകരിക്കാന്‍ എ.ഐ കാമറകള്‍ക്ക് കഴിയാത്തത് വെല്ലുവിളിയാണ്. ഇതെങ്ങനെ പരിഹരിക്കാമെന്നത് കെൽട്രോണിനെയും കുഴപ്പിക്കുന്നു. എ.ഐ കാമറ വെച്ചിരിക്കുന്ന ഉയര്‍ന്ന കോണില്‍നിന്ന് ചിത്രീകരിക്കുമ്പോള്‍ വാഹനത്തിന്റെ ഭാഗങ്ങള്‍കൊണ്ട് ചില നമ്പര്‍ പ്ലേറ്റുകള്‍ മറയുന്നുണ്ട്. ദൂരെനിന്നുള്ള ചിത്രങ്ങള്‍കൂടി പകര്‍ത്തിയാല്‍ നമ്പര്‍ വ്യക്തമായി പതിയും. ഇതിനായി സോഫ്റ്റ്വെയറില് മാറ്റം വരുത്തുന്നതും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.