എ.ഐ കേന്ദ്രം: എഡിന്‍ബറോ സര്‍വകലാശാലയും ഡിജിറ്റല്‍ സര്‍വകലാശാലയും കരാറൊപ്പിട്ടു
text_fieldsകൊച്ചി: കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നിര്‍മിത ബുദ്ധി കേന്ദ്രം (എ.ഐ കേന്ദ്രം) സ്ഥാപിക്കാന്‍ യു.കെയിലെ എഡിന്‍ബറോ സര്‍വകലാശാലയിലെ അലന് ടൂറിങ് ഇന്‍സ്റ്റിറ്റ്യൂട്ടും കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും തമ്മില്‍ കരാറൊപ്പിട്ടു.
നിർമിതബുദ്ധി, ഹാര്‍ഡ് വെയര്‍, റോബോട്ടിക്സ്, ജെന്‍ എ.ഐ എന്നീ മേഖലയില്‍ ഗവേഷണങ്ങള്‍ക്ക് അതീവ പ്രാധാന്യമാണ് ഇതോടെ കൈവരുന്നത്. കൊച്ചിയില്‍ കെ.എസ്.ഐ.ഡി.സി സംഘടിപ്പിക്കുന്ന ജെന്‍ എ.ഐ കോണ്‍ക്ലേവില്‍ വ്യവസായ-നിയമ-കയര്‍ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് ഡിജിറ്റല്‍ സര്‍വകലാശാല ഡീന്‍ അലക്സ് ജയിംസ്, ദ അലന് ടൂറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ഫോര്‍ റോബോട്ടിക്സ് ആന്‍ഡ് എ.ഐ പ്രഫ. സേതു വിജയകുമാര്‍ എന്നിവര്‍ ധാരണപത്രം കൈമാറിയത്.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, എഡിന്‍ബറോ സര്‍വകലാശാല റീജനല്‍ ഡയറക്ടര്‍ ഡോ. അതുല്യ അരവിന്ദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എ.ഐ ചിപ്പുകള്‍, ഹാര്‍ഡ് വെയര്‍ എന്നിവയുടെ വികസനത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണം ശക്തിപകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.