കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ ‘എ.ഐ അധ്യാപിക’
text_fieldsകല്ലമ്പലം: കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ‘എ.ഐ അധ്യാപിക ഐറിസും’. കടുവയിൽ കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളും ഹൗ എൻ.വൈയും മേക്കർ ലാബും സംയുക്തമായി നിർമിച്ച എ.ഐ ടീച്ചർ പ്രവർത്തനസജ്ജമായി.
വിദ്യാർഥികൾക്ക് ആശയവിനിമയത്തിനും സംശയ ദൂരീകരണത്തിനും വേണ്ടിയാണ് എ.ഐ ടീച്ചർ രൂപകൽപന ചെയ്തത്. ഏത് കാര്യവും ഇംഗ്ലീഷിൽ എ.ഐ ടീച്ചറോട് ചോദിച്ചാൽ വൃക്തവും കൃത്യവുമായ മറുപടി ലഭിക്കും. മറുപടിക്ക് കാലതാമസവുമില്ല. ചോദ്യം പൂർണവും വ്യക്തവുമായിരിക്കണം.
എ.ഐ ടീച്ചറിന്റെ ഉദ്ഘാടനം ഫ്യൂചർ സ്ക്രിപ്റ്റ് വി.എസ്.എസ്.സി സ്പേയ്സ് ഫിസിക്സ് ലബോറട്ടറി ഡയറക്ടർ ഡോ. കെ. രാജീവ് നിർവഹിച്ചു.
അടൽ ട്വിങ്കറിങ് ലാബ് സ്റ്റുഡന്റസ് കോഓഡിനേറ്റേഴ്സ് മുഹമ്മദ് മുബാറക്, എ.സി. ആദിത്യൻ, പി.എസ്. അഭിജിത്ത്, എ. ആലിയ എന്നിവർ എ.ഐ ടീച്ചർ ഐറിസിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവരുമായി സംവദിക്കുകയും ചെയ്തു. സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ എ. നഹാസ് മുഖ്യ പ്രഭാഷണം നടത്തി. കെ.ടി.സി.ടി ട്രസ്റ്റ് പ്രസിഡന്റ് ഇ. ഫസലുദ്ദീൻ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എസ്. ബിജോയ്, സ്കൂൾ കൺവീനർ യു. അബ്ദുൽ കലാം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.