സ്വകാര്യ എയ്ഡഡ് കോളജുകളിലെ പട്ടികവിഭാഗം സംവരണം :സർക്കാർ സുപ്രീംകോടതിയെ സമീപിക്കും
text_fieldsതിരുവനന്തപുരം: എയ്ഡഡ് നിയമനങ്ങളിൽ പട്ടിക വിഭാഗങ്ങൾക്ക് സംവരണം പാലിക്കേണ്ടതില്ലെന്ന ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ വിധിക്കെതിെര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോകും. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ അഡ്വ. ജനറലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു.
യു.ജി.സി ചട്ടപ്രകാരം കേന്ദ്ര സംവരണ നയം ന്യൂനപക്ഷേതര സ്വകാര്യ എയ്ഡഡ് കോളജുകൾക്ക് ബാധകമല്ലെന്നും അവിടെ നിയമനാധികാരി മാനേജ്മെൻറാണെന്നും അതിനാൽ സംവരണ മാനദണ്ഡം സ്വകാര്യ കോളജുകൾക്ക് ബാധകമാകില്ലെന്നുമാണ് ഡിവിഷൻ ബെഞ്ച് പറയുന്നത്. യു.ജി.സി നിബന്ധനകൾ പ്രധാനമായും കോളജുകളുടെ അംഗീകാരം, അക്കാദമിക് കാര്യങ്ങൾ എന്നിവയെ മുൻനിർത്തിയാണ്.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്മെൻറ് നിയമനം നടത്തുന്നുവെങ്കിലും സർക്കാർ ഖജനാവിൽനിന്നാണ് അവർക്ക് ശമ്പളം നൽകുന്നത്. ഖജനാവിൽനിന്ന് ശമ്പളം നൽകി നിയമനം നടത്തുന്ന തസ്തികകളിൽ സംവരണം അടക്കം സാമൂഹിക നീതി ഉറപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ 60 ശതമാനത്തിലധികം സ്വകാര്യ എയ്ഡഡ് മാനേജ്മെൻറുകളുടെ കൈവശമാണ്. വിദ്യാഭ്യാസ മേഖലയിൽ 8000 കോടിയോളം രൂപയാണ് സർക്കാർ വർഷം ചെലവിടുന്നത്. ഇതിൽ നല്ലൊരു പങ്ക് എയ്ഡഡ് മേഖലയിലെ ശമ്പളത്തിനാണ്. സംസ്ഥാനത്തെ 1,14,000 അധ്യാപകരിൽ 462പേർ മാത്രമാണ് പട്ടികവിഭാഗങ്ങൾ. 10 ശതമാനം സംരണത്തിന് അർഹതയുള്ള ഇൗ വിഭാഗങ്ങൾക്ക് മാനേജ്മെൻറ് മുന്നോട്ടുവെക്കുന്ന നിബന്ധനകൾ പാലിക്കാൻ കഴിയാത്തത് മൂലം േജാലി ലഭിക്കുന്നില്ല. സർക്കാർ ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ സാമൂഹിക നീതി ഉറപ്പാക്കാൻ സംവരണം നടപ്പാക്കണം എന്നാണ് ഇടതു മുന്നണി പ്രകടന പത്രികയിൽ വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ ഇൗ മേഖലയിൽ സംവരണം ഉറപ്പാക്കാൻ സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.