എയ്ഡഡ് കോളജുകൾ: ജോലിഭാരം കുറഞ്ഞ തസ്തികകളിൽ സ്ഥലംമാറ്റം വിലക്കി
text_fieldsതിരുവനന്തപുരം: എയ്ഡഡ് കോളജുകളിൽ ജോലിഭാരം 16 മണിക്കൂറിൽ കുറവുള്ള അധ്യാപക തസ്തികകളിലേക്കുള്ള സ്ഥലം മാറ്റം സർക്കാർ തടഞ്ഞു. ഒന്നിൽകൂടുതൽ കോളജുകളുള്ള കോർപറേറ്റ് മാനേജ്മെൻറുകൾക്ക് കീഴിലുള്ള കോളജുകളിലാണ് ജോലിഭാരം കുറവുള്ള തസ്തികകളിലേക്ക് സ്ഥലംമാറ്റം നൽകിയിരുന്നത്. 16 മണിക്കൂറിൽ താഴെ േജാലിഭാരമുള്ള തസ്തികകളിലേക്കുള്ള നിയമനവും സ്ഥലംമാറ്റവും 2020 ഡിസംബർ 30നു പുറപ്പെടുവിച്ച ഉത്തരവിലൂടെ സർക്കാർ വിലക്കിയിരുന്നു.
എന്നാൽ, സർവകലാശാല ചട്ടങ്ങളിൽ എയ്ഡഡ് കോളജുകളിലെ സ്ഥലംമാറ്റത്തിന് വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. ഇതുപ്രകാരം മാനേജ്മെൻറുകൾ സ്ഥലംമാറ്റം നടത്തുകയും ചെയ്തിരുന്നു. ഇൗ സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദ് ചെയ്ത് അധ്യാപകരെ മാതൃസ്ഥാപനങ്ങളിലേക്ക് മടക്കി അയക്കാൻ നേരത്തേ കോളജ് വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരുന്നു.
ഇതു നിലവിലുള്ള അധ്യാപകരുടെ ശമ്പളം തടയുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്തിരുന്നു. സർവകലാശാല ചട്ടത്തിൽ സർക്കാർ ഇറക്കിയ ഉത്തരവിനുവിരുദ്ധമായ വ്യവസ്ഥ നിലവിലുള്ള സാഹചര്യത്തിൽ പ്രശ്നം പരിശോധിക്കാൻ പ്രത്യേകം കമ്മിറ്റിയെ നിയോഗിക്കുന്നത് സർക്കാറിെൻറ പരിഗണനയിലാണ്. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള അവസ്ഥ നിലനിർത്താനും നടത്തിക്കഴിഞ്ഞ സ്ഥലംമാറ്റങ്ങൾ റദ്ദ് ചെയ്യാതെ നിലനിർത്തിക്കൊണ്ട് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പുതിയ സ്ഥലംമാറ്റങ്ങൾ നിർത്തിവെക്കാനും സർക്കാർ നിർദേശത്തിൽ പറയുന്നു. പി.ജി ക്ലാസുകളിലെ അധ്യയനത്തിന് ഒരു മണിക്കൂർ ഒന്നര മണിക്കൂർ േജാലി ഭാരമായി പരിഗണിക്കുന്ന വെയിറ്റേജ് നിർത്തലാക്കിയതോടെ പല തസ്തികകളിലും ജോലി ഭാരം 16 മണിക്കൂറിൽ താഴെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.