എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നീക്കത്തെ എതിർക്കും –ഒാർത്തഡോക്സ് സഭ
text_fieldsകോട്ടയം: എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്നും അംഗീകരിക്കാനാകില്ലെന്നും ഓർത്തഡോക്സ് സഭ. ഇതിനെ മറ്റ് സ്വകാര്യ മാനേജ്മെൻറുകൾക്കൊപ്പം ചേർന്ന് എതിർക്കും. എയ്ഡഡ് മേഖലയിൽ കെട്ടിടങ്ങളടക്കം സൗകര്യം ഒരുക്കുന്നത് മാനേജ്മെൻറുകളാണ്. നിലവിലെ രീതി മാറ്റേണ്ട സാഹചര്യമില്ല. ഇതു സംബന്ധിച്ച് ചർച്ചകളൊന്നും സർക്കാർ നടത്തിയിട്ടില്ലെന്നും സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിയമനരീതിയിൽ മാറ്റം വരുത്തുേമ്പാൾ മാനേജ്മെൻറുകളെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകൾ വരാൻ സാധ്യത കൂടുതലാണ്. നിയമനത്തിനു കോഴ വാങ്ങുന്നുെവന്ന് ആക്ഷേപം ഉണ്ടെങ്കിൽ നിയമപ്രകാരം തടയാൻ നടപടിയെടുക്കുകയാണ് വേണ്ടത്. ഇക്കാര്യം സർക്കാറിെന അറിയിച്ചിട്ടുണ്ട്. സ്വാശ്രയ മേഖലയിൽ കോളജുകളുടെ നിലനിൽപ് കൂടി പരിഗണിച്ചുള്ള ഫീസ് ഘടനയാണ് ആവശ്യം.ഒരുവർഷം തികയുന്ന സർക്കാറിനെക്കുറിച്ച് നല്ലത് പറയാനോ കുറ്റപ്പെടുത്താനോ ഇല്ലെന്നും സഭ നേതൃത്വം വ്യക്തമാക്കി.സഭയുെട കീഴിലുള്ള സ്ഥാപനങ്ങളിൽ കുറഞ്ഞ വേതനം നൽകുന്നുണ്ടെങ്കിൽ ഉടൻ തിരുത്തും.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പരിസ്ഥിതി-ഉൗർജ- ജലസംരക്ഷണത്തിനു പദ്ധതികൾ നടപ്പാക്കും. അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് പള്ളികളിലും ഭവനങ്ങളിലും സ്ഥാപനങ്ങളിലും മഴവെള്ള സംഭരണികൾ സ്ഥാപിക്കാൻ നിർദേശം നൽകും. സഭയുടെ പരിസ്ഥിതി കമീഷെൻറ ആഭിമുഖ്യത്തിൽ എല്ലാ ദേവാലയങ്ങളും പരിസ്ഥിതി സൗഹാർദ-ഹരിത ദേവാലയങ്ങളായി മാറാൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. യുവജന-വിദ്യാർഥി പ്രസ്ഥാനത്തിെൻറയും മറ്റ് ആത്മീയ സംഘടനകളുടെയും നേതൃത്വത്തിൽ പള്ളിയും കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്സുകളും വൃത്തിയാക്കാൻ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സഭ ഭാരവാഹികൾ പറഞ്ഞു.
ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ, മാധ്യമസമിതി പ്രസിഡൻറ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഒ. ജോൺ, അൽമായ ട്രസ്റ്റി ജോര്‍ജ് പോള്‍, സഭ സെക്ര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.