എയ്ഡഡ് സ്കൂൾ: ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണം
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ തസ്തികകളിൽ ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. അധ്യാപക- അനധ്യാപക നിയമനങ്ങൾക്ക് ഇത് ബാധകമായിരിക്കും.
ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് മൂന്നു ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തുക. ഇൗ വ്യവസഥകൾ അടങ്ങിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും മന്ത്രിസഭയോഗം തീരുമാനിച്ചു.
സംവരണം നടപ്പാക്കുന്നതിനായി കേരള വിദ്യാഭ്യാസനിയമത്തില്‍ ഭേദഗതി കൊണ്ടുവരും. ഇതിനായി തയാറാക്കിയ കരട് ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ സർക്കാർ ജീവനക്കാരുടെ നിയമനത്തിൽ പി.എസ്.സി സംവരണം പാലിക്കുന്നുണ്ട്. സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് വിഭാഗത്തിൽ ഭിന്നശേഷി സംവരണം ഉണ്ടായിരുന്നില്ല. ഇത് നടപ്പാക്കാനാണ് പുതിയ നിയമനിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.