എയ്ഡഡ് അധ്യാപക നിയമനാംഗീകാരം: കുടിശ്ശിക ആനുകൂല്യം നിഷേധിക്കുന്നത് അനീതിയെന്ന് അധ്യാപകർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 2016 മുതൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് അഞ്ചുവർഷത്തിനു ശേഷം വ്യവസ്ഥകൾ പ്രകാരം നിയമനാംഗീകാരം നൽകാൻ തീരുമാനിച്ചപ്പോഴും കുടിശ്ശിക നൽകാൻ വ്യവസ്ഥയില്ല. അഞ്ചുവർഷം വരെ ജോലി ചെയ്തവർക്ക് നിയമനാംഗീകാരം നൽകുേമ്പാഴും ചെയ്ത ജോലിക്ക് ഒരു രൂപ പോലും നൽകില്ലെന്ന നിലപാട് അനീതിയാണെന്ന് അധ്യാപകർ പറയുന്നു.
കുടിശ്ശിക ആനുകൂല്യങ്ങൾ നോഷനൽ (സാങ്കൽപികം) ആയിരിക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ജോലി ചെയ്ത കാലം സർവിസിൽ ഉൾപ്പെടുത്തുമെങ്കിൽ ശമ്പളം നിയമനാംഗീകാരം ലഭിക്കുന്നത് മുതലായിരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വിശദീകരിക്കുന്നത്. നിയമനാനുസൃതമുള്ള തസ്തികകളിൽ നിയമിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും നിയമനാംഗീകാരം നൽകുകയെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുേമ്പാഴും ഇവർ ജോലി ചെയ്ത കാലത്തേക്ക് ശമ്പളം നൽകാനാകില്ലെന്ന നിലപാടാണ് സർക്കാറിന്.
അതെസമയം, 2016ന് ശേഷം വിരമിക്കൽ, രാജി, മരണം, പ്രമോഷൻ തുടങ്ങിയ ഒഴിവുകളിൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കുേമ്പാൾ അവർക്ക് മാനേജർ നിയമിച്ച തീയതി മുതലുള്ള ശമ്പളം നൽകുകയും ചെയ്യുന്നെന്ന് അധ്യാപകർ ചുണ്ടിക്കാട്ടുന്നു. സർക്കാർ ചുമതലപ്പെടുത്തിയ പരീക്ഷ ഡ്യൂട്ടി ഉൾപ്പെടെ ജോലികൾ ചെയ്ത കാലയളവിലെ ശമ്പളമാണ് നിഷേധിക്കുന്നതെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.