എയ്ഡഡ് അധ്യാപകർ സർക്കാർ മുദ്ര ഉപയോഗിക്കരുത്, ഉത്തരവ് വിവാദമായതോടെ റദ്ദാക്കി
text_fieldsനാദാപുരം: എയ്ഡഡ് സ്കൂൾ അധ്യാപകർ സർക്കാർ മുദ്രയുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവ് വിവാദമായതോടെ റദ്ദാക്കി. തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഓഫിസർ തിരുവല്ലം ബി.എൻ.വി.വി.ആൻഡ് എച്ച്.എസ്.എസിലെ പ്രഥമാധ്യാപികക്ക് അയച്ച കത്തിലാണ് ഈ അറിയിപ്പ് നൽകിയത്. ഭരണപ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എയ്ഡഡ് സ്കൂൾ അധ്യാപകർ സർക്കാർ ജീവനക്കാരല്ല. അതിനാൽ അവർ സർക്കാർ മുദ്രയുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് കഴിഞ്ഞ 13ന് പുറത്തിറക്കിയ സർക്കുലറിൽ ഉണ്ടായിരുന്നത്. ഇത് അധ്യാപകരുടെ ഗ്രൂപ്പുകളിലെത്തിയതോടെ ചർച്ചകൾ ചൂടുപിടിച്ചു. നിയമനാധികാരം മാനേജർക്കാണെങ്കിലും ബാക്കിയെല്ലാം സർക്കാറിലും എയ്ഡഡിലും തുല്യമാണ്.
നിയമങ്ങളും ഒരുപോലെത്തന്നെ. ഇത്തരം വേർതിരിവ് അനാവശ്യമാണെന്നായിരുന്നു സ്വകാര്യ മേഖലയിലെ അധ്യാപകരുടെയും സംഘടനകളുടെയും അഭിപ്രായം. കൂടാതെ എല്ലാ അധ്യാപകർക്കും ശമ്പളം സ്പാർക്ക് എന്ന സോഫ്റ്റ്വെയർ വഴിയാണ് നൽകുന്നത്. സ്പാർക്കിെൻറ തിരിച്ചറിയൽ കാർഡും ഇരുകൂട്ടർക്കും ഒരുപോലെയാണ്. അതിൽ സർക്കാർ മുദ്ര ഉപയോഗിക്കുന്നതിൽ നിയമ തടസ്സമുണ്ടെങ്കിൽ നീക്കണമെന്ന ആവശ്യവുമുയർന്നു.
എയ്ഡഡ് സ്കൂളിൽ നിയമനാധികാരി മാനേജരാണെങ്കിലും കെ.എസ്.ആറും കെ.ഇ.ആറുമെല്ലാം ബാധകമാണ്. ഈ രണ്ടുമേഖല തമ്മിൽ വേർതിരിവു പാടില്ലെന്നുതന്നെയാണ് സംഘടനകളുടെ നിലപാട്.
എന്നാൽ, എയ്ഡഡ് മേഖല സർക്കാർ മേഖലയല്ലെന്നും നിയമനം നടത്തുന്നത് മാനേജർമാരാെണന്നും ഗസറ്റഡ് പദവിയില്ലെന്നും മറുപക്ഷം പറയുന്നു. അധ്യാപകർക്കിടയിലും സംഘടനകൾക്കിടയിലും ഇതേച്ചൊല്ലി വിവാദം ഉടലെടുത്തതോടെയാണ് ഉത്തരവ് റദ്ദാക്കി ഇന്നലെ വീണ്ടും പുതിയ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.