ആരിഫ് മുഹമ്മദ് ഖാൻ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് എ.ഐ.വൈ.എഫ്
text_fieldsതിരുവനന്തപുരം: ഗവർണർ പദവി ഒഴിഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനും പ്രസിഡന്‍റ് എൻ. അരുണും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആർ.എസ്.എസ് ഏജന്‍റായാണ് ഗവർണർ പ്രവർത്തിക്കുന്നത്. ഗവർണർ എന്ന നിലയിൽ സർക്കാർ നൽകുന്ന സംരക്ഷണം അഴിഞ്ഞാടാനുള്ള ലൈസൻസായി ഉപയോഗിക്കുന്നു. കോഴിക്കോട്ട് ഗവർണർ നടത്തിയ റോഡ് ഷോ കലാപമുണ്ടാക്കാനുള്ള ശ്രമം കൂടിയായിരുന്നു. സംസ്കാരശൂന്യനായ ആളെ ഗവർണറാക്കിയാൽ എന്ത് സംഭവിക്കുമെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടനപരമായ ഉത്തരവാദിത്തങ്ങൾ മറന്ന് തെരുവുഗുണ്ടയെപ്പോലെ പെരുമാറുന്നത് അപഹാസ്യമാണ്.
ഗവർണറെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് രാഷ്ട്രപതിക്ക് ലക്ഷം ഇ-മെയിൽ അയക്കും. സർവകലാശാലകളെ കാവിവത്കരിക്കാൻ സെനറ്റിൽ ആർ.എസ്.എസുകാരെ തിരുകിക്കയറ്റിയ ഗവർണറുടെ നടപടിക്കെതിരായ പ്രക്ഷോഭം തുടരും. ജില്ല സെക്രട്ടറി അഡ്വ. ആർ.എസ്. ജയൻ, പ്രസിഡന്‍റ് ആദർശ് കൃഷ്ണ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.