എയിംസ് പ്രവേശന കൗൺസലിങ് ബലിപെരുന്നാൾ ദിനത്തിലും
text_fieldsതിരുവനന്തപുരം: ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഒഴിവുള്ള മെഡിക്കൽ സീറ്റുകളിൽ പ്രവേശനത്തിനായി ഒാപൺ റൗണ്ട് കൗൺസലിങ് (സ്പോട്ട് അഡ്മിഷൻ) ബലിപെരുന്നാൾ ദിനത്തിൽ നടത്തുന്നത് കേരളത്തിൽ നിന്നടക്കമുള്ള വിദ്യാർഥികൾക്ക് തിരിച്ചടിയായി.
21ന് ആരംഭിക്കുന്ന കൗൺസലിങ് 22നും തുടരും. 22നാണ് സംസ്ഥാനത്ത് ബലിപെരുന്നാൾ. ആഗസ്റ്റ് 24, 25 തീയതികളിൽ നടത്താനിരുന്ന കൗൺസലിങ്ങാണ് 21, 22 തീയതികളിലേക്ക് മാറ്റിയത്. എയിംസ് പ്രവേശനത്തിനായുള്ള കൗൺസലിങ് ന്യൂഡൽഹി എയിംസിലെ ജവഹർലാൽ ഒാഡിറ്റോറിയത്തിലാണ് നടക്കുക. ഒമ്പത് എയിംസുകളിലെയും സീറ്റ് ഒഴിവ് വിവരം 20ന് മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. പ്രവേശന സാധ്യതയുള്ളവർ നേരത്തേ ഡൽഹിയിൽ എത്തിയാൽ മാത്രമേ കൗൺസലിങ്ങിൽ പെങ്കടുക്കാനും സാധിക്കുകയുള്ളൂ. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ ബലിപെരുന്നാൾ ആയതിനാൽ 22ൽനിന്ന് കൗൺസലിങ് മാറ്റണെമന്ന് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
കേരളത്തിൽ സംസ്ഥാന മെഡിക്കൽ പ്രവേശനത്തിനായുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 20, 21 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. അവസാന നിമിഷം ഏതെങ്കിലും സ്വാശ്രയ മെഡിക്കൽ കോളജുകൾ പ്രവേശനാനുമതി നേടിയാൽ അവയിലെ സീറ്റുകൾ കൂടി സ്പോട്ട് അഡ്മിഷനിൽ ഉൾപ്പെടുത്തി നികത്തേണ്ടിവരും.
ഇങ്ങനെ വന്നാൽ കേരളത്തിലെ സ്പോട്ട് അഡ്മിഷനും 22ലേക്ക് നീളാനുള്ള സാധ്യത പ്രവേശന പരീക്ഷാ കമീഷണറേറ്റ് തള്ളിക്കളയുന്നില്ല. 19 മുതൽ 22വരെയാണ് സ്പോട്ട് അഡ്മിഷൻ നടത്താനായി മെഡിക്കൽ കൗൺസിൽ സംസ്ഥാനങ്ങൾക്ക് നൽകിയ സമയക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.