സി.പി.എമ്മിന് പലയിടത്തും പല നയം -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: കേന്ദ്രം ഭരിക്കേണ്ടത് മതേതര സർക്കാറാണെന്ന് കെ. മുരളീധരൻ. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയല്ല, മറിച്ച് ഒരു ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. കേന്ദ്രത്തിൽ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന സർക്കാർ എന്നതാണ് ലക്ഷ്യമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ മതേതര പാർട്ടികളെയും ചേർത്തു നിർത്തുക എന്നതാണ് കോൺഗ്രസിെൻറ നയം. എന്നാൽ മാർക്സിസ്റ്റ് പാർട്ടിക്ക് പലയിടത്തും പല നയമാണ്. കോൺഗ്രസ് കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയെ എന്തുകൊണ്ട് എതിർക്കുന്നു എന്ന് ചോദിച്ചാൽ ഭരണവും അക്രമവും എന്ന സി.പി.എം നിലപാടിനെയാണ് എതിർക്കുന്നതെന്നാണ് പറയാനുള്ളത്. രാഷ്ട്രീയമായി എതിരഭിപ്രായമുള്ളവരെ ഇല്ലാതാക്കുന്നതിനോട് കോൺഗ്രസ് യോജിക്കുന്നില്ല. അതിനാൽ പാർട്ടിയുടെ രണ്ടാമെത്ത ലക്ഷ്യം കേരളത്തിൽ അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകണം തെരഞ്ഞെടുപ്പ് എന്നതാണ്. പോരാട്ടം ആയുധമെടുത്താകരുത് ആശയപരമാകണമെന്നും മുരളീധരൻ പറഞ്ഞു.
കഴിക്കുന്ന ഭക്ഷണത്തിൽ പോലും രാഷ്ട്രീയവും മതവും കലർത്തിയവരാണ് അഞ്ചുവർഷം ഇവിടെ ഉണ്ടായിരുന്ന സർക്കർ. ഈ സർക്കാറിന് കീഴിൽ തങ്ങളുടെ വികാരങ്ങൾ സുരക്ഷിതമല്ല എന്ന ചിന്തയാണ് ജനങ്ങൾക്കുണ്ടായത്. അതിനാൽ മതേതര നിലപാടുള്ള സർക്കാർ വരണം. കേന്ദ്രത്തിൽ സർക്കാറുണ്ടാക്കാൻ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനേ സാധിക്കൂ. 29 സംസ്ഥാനങ്ങളിലും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോൺഗ്രസിന് വേരുണ്ട്. ശക്തിയുെട കാര്യത്തിൽ ചില ഏറ്റക്കുറച്ചിലുണ്ടാകാം. എന്നാലും എല്ലാ സംസ്ഥാനങ്ങളിലും സംഘടനാ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ കാഴ്ചപ്പാടുള്ള, വർഷങ്ങളായി രാജ്യം ഭരിച്ച പാർട്ടിയുടെ നേതൃത്വത്തിലാണ് സർക്കാറുണ്ടാക്കേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായാൽ ഏറ്റവും വലിയ കക്ഷിയെയാണ് സർക്കാറുണ്ടാക്കാൻ ക്ഷണിക്കുക. അങ്ങനെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുേമ്പാൾ കോൺഗ്രസും തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ കക്ഷികളും എന്നാണ് എണ്ണമെടുക്കുക. കർണാടകയിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസും സഖ്യകക്ഷിയും ചേർന്ന് ഭൂരിപക്ഷം തികച്ചിട്ടും ഗവർണർ ബി.ജെ.പിെയയാണ് സർക്കാറുണ്ടാക്കാൻ ക്ഷണിച്ചത്. കേന്ദ്രത്തിൽ രാഷ്ട്രപതി കർണാടകയെ മാനദണ്ഡമാക്കിയാൽ സർക്കാറുണ്ടാക്കണമെങ്കിൽ ബി.ജെ.പിയേക്കാൾ കൂടിയ അംഗസംഖ്യ കോൺഗ്രസ് സഖ്യത്തിന് ഉണ്ടാകണമെന്നും മുരളീധരൻ പറഞ്ഞു.
ആരെ സ്ഥാനാർഥിയാക്കിയാലും പ്രചാരണത്തിന് ഇറങ്ങുമെന്ന് താൻ പറഞ്ഞിരുന്നു. ശക്തരായവരെ തന്നെയാണ് വടകരയിലേക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ അവർ ദുർബലരാണെന്ന് പ്രചാരണമുണ്ടായി. തുടർന്ന് പ്രതിഷേധം ഉണ്ടായതോടെ തന്നോട് മത്സരിക്കാൻ ആവശ്യെപ്പടുകയായിരുന്നു. ഇന്ന് വൈകീട്ട് യു.ഡി.എഫ് പാർലമെൻറ് നിയോജക മണ്ഡലം കൺവെൻഷനോടെ പ്രചാരണത്ത് തുടക്കം കുറിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.