എയിംസ് പ്രവേശന പരീക്ഷയിലെ ശിരോവസ്ത്ര വ്യവസ്ഥക്കെതിരെ വീണ്ടും ഹരജി
text_fieldsകൊച്ചി: എയിംസ് പ്രവേശന പരീക്ഷയെഴുതാൻ ശിരോവസ്ത്രം ധരിച്ച് ഹാജരാകുന്നത് തടയുന്ന വ്യവസ്ഥ ചോദ്യം ചെയ്ത് ഹൈകോടതിയിൽ വീണ്ടും ഹരജി. മേയ് 28ന് നടക്കുന്ന പ്രവേശന പരീക്ഷ എഴുതാൻ ഹാജരാകുന്ന കുട്ടികൾ ശിരോവസ്ത്രമോ തലപ്പാവോ ധരിക്കാൻ പാടില്ലെന്ന നിബന്ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷനാണ് ഹരജി നൽകിയിട്ടുള്ളത്. നിലവിലെ ബെഞ്ച് ഹരജി കേൾക്കുന്നതിൽനിന്ന് ഒഴിവായതിനെ തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി. ഇൗ മാസം 25ന് സമാന ഹരജികൾക്കൊപ്പം ഇൗ ഹരജിയും പരിഗണിച്ചേക്കും.
സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുകയെന്നത് മതപരമായ ആചാരത്തിെൻറ ഭാഗമാണെന്ന് ഹരജിയിൽ പറയുന്നു. മുഖമൊഴികെയുള്ള ശരീരഭാഗങ്ങൾ മറച്ചു പുറത്തിറങ്ങണമെന്ന മതപരമായ നിർദേശം പാലിക്കാതിരിക്കാനാവില്ല. ശിരോവസ്ത്രം ധരിക്കാൻ പാടില്ലെന്ന വ്യവസ്ഥ ചോദ്യം ചെയ്ത് എം.എസ്.എഫും ചില വ്യക്തികളും നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാറും എയിംസും ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.