രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു; വിമാനങ്ങൾ കണ്ണൂരിൽ ഇറക്കും
text_fieldsകോഴിക്കോട്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നതിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. 35 അടി താഴ്ചയിലേക്ക് പതിച്ചായിരുന്നു അപകടം. പൈലറ്റും സഹപൈലറ്റുമടക്കം 20 േപരാണ് ദുരന്തത്തിൽ മരിച്ചത്. 184 യാത്രക്കാരും ജീവനക്കാരുമടക്കം 191 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. താഴേക്കു പതിച്ച വിമാനം രണ്ടായി പിളർന്നു. വിമാനത്തിൽനിന്ന് ഇന്ധനേചാർച്ച പരിഹരിക്കാനുള്ള നടപടികൾ തുടരുന്നു.
കരിപ്പൂരിൽ ഇറക്കേണ്ട വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനം. ജിദ്ദയിൽ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരിലേക്കുള്ള ഫ്ലൈ ദുബൈ ഉൾപ്പെടെ വിമാനങ്ങൾ വിമാനത്താവളത്തിൽ ഇറക്കും. കരിപ്പൂരിൽ ഇറങ്ങേണ്ട ജിദ്ദയിൽനിന്നുള്ള സ്പൈസ് ജെറ്റിൻറെ വിമാനമാണ് രാത്രി 9.20 നെടുമ്പാശേരിയിലിറങ്ങിയത്. അപകടത്തെ തുടർന്ന് കരിപ്പൂർ വിമാനത്താവളം താൽകാലികമായി അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.