പ്രളയ രക്ഷാപ്രവർത്തനം: 113 കോടി നൽകണമെന്ന് വ്യോമസേന; ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രളയരക്ഷാപ്രവര്‍ത്തനം നടത്തിയതിന് വ്യോമസേന ആവശ്യപ്പെട്ട 113 കോടി രൂപ അടയ്ക്കുന്നതിൽനിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു. ആകാശ രക്ഷാപ്രവർത്തനം നടത്തിയതിന് 113,69,34,899 രൂപ നൽകണമെന്ന് വ്യോമസേന സംസ്ഥാന സർക്കാറിന് കഴിഞ്ഞദിവസം ബിൽ നൽകിയിരുന്നു. നേരത്തേ വ്യോമസേന രക്ഷാദൗത്യത്തിന് ചെലവായ തുകയെക്കുറിച്ച് അറിയിപ്പ് നൽകി യപ്പോഴും ഒഴിവാക്കണമെന്ന ആവശ്യം സംസ്ഥാനം ഉന്നയിച്ചിരുന്നു.
ആഗസ്റ്റ് 15 മുതല്‍ വിമാനങ്ങളും ഹെലികോപ്റ ്ററുകളും ഉപയോഗിച്ച് രക്ഷാദൗത്യത്തില്‍ ഏര്പ്പെട്ടതിെൻറ ചെലവാണ് ഇൗ തുക. 2017ലെ ഒാഖി ദുരന്തവും 2018ലെ മഹാപ്രളയവും ജീവനും സ്വത്തിനും വൻ നാശനഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി മറുപടിയിൽ വിശദീകരിച്ചു. സാമ്പത്തികപ്രയാസം നേരിടുന്ന സംസ്ഥാനത്തിന് ഇത് വലിയ ആഘാതമുണ്ടാക്കി. െഎക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം 31000 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായി.
ദേശീയ ദുരന്തനിവാരണനിധിയിൽനിന്ന് 2904.85 കോടി രൂപയാണ് അധിക ധനസഹായമായി സംസ്ഥാനത്തിന് അനുവദിച്ചത്. ആവശ്യവുമായി തട്ടിച്ചുനോക്കുേമ്പാൾ ഇത് വളരെ പരിമിതമാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും മെച്ചപ്പെട്ട നിലവാരം ലഭ്യമാക്കാൻ കേരള പുനർനിർമാണ പദ്ധതി സംസ്ഥാനം ആവിഷ്കരിച്ചിട്ടുണ്ട്. വിവിധ മാർഗങ്ങളിലൂടെ ഇതിന് തുക കണ്ടെത്തണം. ഇൗ ഘട്ടത്തിൽ സംസ്ഥാന ദുരന്തനിവാരണനിധിയിൽനിന്ന് ഇത്ര ഭീമമായ തുക വ്യോമസേനക്ക് നൽകുന്നത് വലിയ പ്രയാസം സൃഷ്ടിക്കും. തുക അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ കത്ത് ശശി തരൂര്‍ എം.പി ട്വീറ്റിലൂടെ പങ്കുെവച്ചു.
പ്രളയ സെസ് തീരുമാനം റദ്ദാക്കണമെന്ന്; ഹൈകോടതി വിശദീകരണം തേടി
കൊച്ചി: പ്രളയ സെസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. കുന്നംകുളം ചേംബർ ഒാഫ് കോമേഴ്സ് സമർപ്പിച്ച ഹരജിയിൽ ഇതുസംബന്ധിച്ച വിശദീകരണമടങ്ങുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു.
കഴിഞ്ഞവർഷം സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടർന്ന് പുനർനിർമാണത്തിനും നഷ്ടപരിഹാര വിതരണത്തിനും തുക കണ്ടെത്താൻ സംസ്ഥാന സർക്കാർ ചില ഉൽപന്നങ്ങൾക്ക് സെസ് ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. 2019ലെ ധനകാര്യ ബില്ലിലെ ക്ലോസ് 14 ൽ ഇക്കാര്യം വ്യക്തമാക്കുകയും സെസ് ഏർപ്പെടുത്തുകയും ചെയ്തു.
ഇത്തരം ലെവിയും സെസും ഏർപ്പെടുത്താൻ ഭരണഘടനാപരമായി പാർലമെൻറിന് മാത്രമേ കഴിയൂവെന്നും സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നുമാണ് ഹരജിയിൽ പറയുന്നത്. അതിനാൽ, ധനകാര്യ ബില്ലിലെ ഭാഗവും സർക്കാർ തീരുമാനവും റദ്ദാക്കണം. പ്രളയ സെസ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.