ഉടൻ അറിയാം, ബ്ലാക് ബോക്സിലെ വിവരം
text_fieldsകരിപ്പൂർ/ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിലെ എയർഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തെ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ബ്ലാക്ബോക്സിലെ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്ന് വ്യോമയാന (ഡി.ജി.സി.എ) ഡയറക്ടര്‍ ജനറല്‍ അനില്‍ കുമാര്‍ അറിയിച്ചു. ബ്ലാക്ബോക്സ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ഡി.ജി.സി.എയുടെ ലാബിൽ എത്തിച്ചിരുന്നു.
ഇവിടെ വിശദമായി വിശകലനം ചെയ്യും. വിമാനത്തിെൻറ വേഗത, ഉയരം, ഇന്ധനത്തിെൻറ അളവ് തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്ന ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും പൈലറ്റുമാരുടെ സംഭാഷണം രേഖപ്പെടുത്തുന്ന കോക്പിറ്റ് വോയ്സ് റെക്കോഡറും അടങ്ങുന്നതാണ് ബ്ലാക്ബോക്സ്. അതിനിടെ വിവിധ ഏജൻസികൾ ഞായറാഴ്ചയും കരിപ്പൂരിൽ അപകടസ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടുകൾ ഉടൻ തയാറാകും.
ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്ററിഗേഷൻ ബ്യൂറോ (എ.എ.െഎ.ബി) എന്നിവരുടേതാണ് പ്രധാനമായി നടക്കുന്ന അന്വേഷണങ്ങൾ. എയർഇന്ത്യ എക്സ്പ്രസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
വിമാന നിർമാതാക്കളായ ബോയിങും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. നിലത്തിറങ്ങിയ ശേഷമാണ് വിമാനം റണ്‍വേ വിട്ട് പുറത്തുപോയതെന്ന് വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു. റണ്‍വേയില്‍ വിമാനം കാണാതായപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് വിമാനം താഴ്വാരത്ത് നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.