കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനത്തിെൻറ വാൽഭാഗം റൺവേയിൽ ഉരഞ്ഞു
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഹാർഡ് ലാൻഡിങ് നടത്തിയ വിമാനത്തിെൻറ പിൻഭാഗം റൺേവയിൽ ഉരസിയ നിലയിൽ കണ്ടെത്തി. ദമ്മാമിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസിെൻറ ഐ.എക്സ് 382 വിമാനത്തിെൻറ പിറകുവശമാണ് ഉരസിയതായി കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.17നാണ് 180 യാത്രക്കാരുമായി വിമാനം കരിപ്പൂരിൽ എത്തിയത്. സുരക്ഷിതമല്ലാത്ത ഹാർഡ് ലാൻഡിങ്ങാണ് സംഭവത്തിന് കാരണമെന്നാണ് നിഗമനം. അതേസമയം, പിറകുവശം ഉരസിയത് കരിപ്പൂരിലാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിനും സാരമായ കേടുപാട് സംഭവിച്ചിട്ടില്ല. കോഡ് സി വിഭാഗത്തിലെ ബി 737-800 വിമാനമാണിത്.
റൺവേയിൽ ഇറങ്ങിയ വിമാനം ഏപ്രണിലെത്തിയതിനുശേഷം എയർഇന്ത്യ എൻജിനീയറിങ് വിഭാഗം നടത്തുന്ന സാധാരണ പരിശോധനയിലാണ് പിറകുവശത്തെ ടെയിൽ ടിപ്പിലെ റബർ ബുഷ് ഉൾപ്പെടുന്ന ഭാഗത്തിന് തേയ്മാനം സംഭവിച്ചതായി കണ്ടെത്തിയത്. റൺവേയിൽ ഉരസിയാലാണ് ഇത്തരത്തിൽ സംഭവിക്കാൻ സാധ്യത. വിശദ പരിശോധനയിൽ മറ്റ് കേടുപാടുകളോ പിറകു വശത്തെ ചക്രങ്ങളിൽ കാറ്റ് കുറവുള്ളതായോ കണ്ടെത്തിയിട്ടില്ല.
തുടർന്നാണ് എയർ ഇന്ത്യ വിവരം ഔദ്യോഗികമായി വിമാനത്താവള ഡയറക്ടറെയും വ്യോമഗതാഗത വിഭാഗത്തെയും (എ.ടി.സി) അറിയിച്ചത്. വിദഗ്ധ പരിശോധനയിൽ തകരാറുകൾ സാരമല്ലെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ തുടർന്ന് പറക്കുന്നതിനുള്ള അനുമതി നൽകി. ഉച്ചക്ക് മൂന്നോടെ വിമാനം ഷാർജയിലേക്ക് തിരിച്ചു.
വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് എ.ടി.സിയിലുണ്ടായിരുന്നയാൾക്ക് ഹാർഡ് ലാൻഡിങ്ങാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് റൺവേ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങൾ ലഭിച്ചില്ല. ലാൻഡിങ്ങിനും ടേക്ക്ഓഫിനുമിടയിൽ ഇത്തരം സംഭവങ്ങൾക്ക് സാധ്യതയുണ്ട്. വിമാനം നിലത്തിറങ്ങുന്നതോ പറന്നുപൊങ്ങുന്നതോ ആയ ആംഗിളിൽ വൈമാനികർക്ക് സംഭവിക്കാവുന്ന പിഴവുകൾ ഇതിന് കാരണമാവും. കൂടാതെ, റൺവേയിൽ വിമാനം ഉരസി ഇറങ്ങിയാൽ തീയും പുകയും ഉണ്ടാവും. വിമാനം കരിപ്പൂരിലിറങ്ങിയപ്പോൾ ഇത്തരത്തിൽ ശ്രദ്ധയിൽപെട്ടിട്ടില്ല.
വിഷയത്തിൽ എയർഇന്ത്യ എക്സ്പ്രസ് അന്വേഷണം പ്രഖ്യാപിച്ചു. റിേപ്പാർട്ട് പുറത്തുവന്നതിനുശേഷമേ കാരണം വ്യക്തമാകൂ. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് എയർഇന്ത്യ എക്സ്പ്രസിെൻറ വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപെടുന്നത്. ഞായറാഴ്ച മംഗലാപുരം വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.