സംസ്ഥാനത്ത് പറക്കുന്ന എയർ ഇന്ത്യ വിമാനങ്ങള്‍ അധികവും പഴഞ്ചൻ
text_fieldsശംഖുംമുഖം: ചെറിയ ആകാശച്ചുഴികളില്‍ പെട്ടാല്‍പോലും പെെട്ടന്ന് കേടുപാടുണ്ടാകുന്ന തരത്തിൽ പഴക്കംചെന്ന വിമാനങ്ങളാണ് കൃത്യമായി സുരക്ഷ പരിശോധനകള്‍ പോലുമില്ലാതെ സംസ്ഥാന സെക്ടറില്‍ പറക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രാജ്യാന്തര-ആഭ്യന്തര സെക്ടറുകളിലേക്ക്് സർവിസ് നടത്തുന്ന എയർ ഇന്ത്യ, എക്സ്പ്രസിെൻറ 20ഒാളം വിമാനങ്ങളില്‍ പതിനഞ്ചും പത്തും വര്‍ഷത്തിലധികം പഴക്കം ചെന്നവയാണ്. സംസ്ഥാനത്തെ വിമാനത്താവളത്തില്‍ കൂടുതല്‍ തവണ അടിയന്തര തിരിച്ചിറക്കലുകള്‍ നടത്തിയതും യന്ത്രത്തകരാറുകള്‍ ഉണ്ടായതും എയർ ഇന്ത്യ, എക്സ്പ്രസ് വിമാനങ്ങൾക്കാണ്. മുമ്പ് കൊച്ചി-തിരുവനന്തപുരം സെക്ടറില്‍ ആകാശചുഴിയില്‍പെട്ട എയർഇന്ത്യ എക്സപ്രസ് വിമാനം വലിയ ദുരന്തത്തില്‍നിന്ന് തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്.
രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളില്‍ സര്‍വിസ് നടത്തി പഴക്കം വരുന്ന വിമാനങ്ങളെയാണ് സംസ്ഥാന സെക്ടറില്‍ പറക്കലിനായി നല്‍കിയിരിക്കുന്നത്. എട്ട് വര്‍ഷം പിന്നിട്ട എയര്‍ക്രാഫ്റ്റുകള്‍ പൂണമായും എ.ജി.എസ് ചെക്കിങ് നടത്തിയശേഷം മാത്രമേ സര്‍വിസ് നടത്താന്‍ പാടുള്ളൂ. എന്നാല്‍ പത്ത് വര്‍ഷം പിന്നിട്ട വിമാനങ്ങള്‍ക്ക് പോലും ചെക്കിങ് നടക്കുന്നില്ല.
ഒരുവിമാനം പൂർണമായും ചെക്കിങ് നടത്താന്‍ രണ്ട് മാസത്തില്‍ കൂടുതല്‍ സമയമെടുക്കും. ഇത് ഷെഡ്യൂളുകളെ ബാധിക്കുമെന്നത് കണക്കിലെടുത്താണ് എയർ ഇന്ത്യ, എക്പ്രസും ഇതിന് തയാറാകാത്തത്. ഇതിനുപുറമേ പറക്കലിന് മുമ്പ് വിമാനങ്ങളുടെ സാങ്കേതിക പരിശോധനകളില്‍ അയവുവരുത്തുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കും. വിമാനങ്ങള്‍ ഓരോതവണയും പറന്നുയരുന്നതിന് മുമ്പ് വിമാനത്താവളങ്ങളില്‍നിന്നും സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തിലെ പൈലറ്റിന് റിപ്പോര്‍ട്ട് നല്‍കണം.
റിപ്പോട്ട് പൈലറ്റ് അംഗീകരിച്ചാല്‍ മാത്രമേ വിമാനം ടേക്ഓഫ് നടത്താന്‍ പാടയുള്ളൂ. എന്നാല്‍ പല വിമാനത്താവളങ്ങളിലും സൂക്ഷ്മപരിശോധന നടക്കാറില്ല. സാങ്കേതിക പ്രശ്നങ്ങള്‍ മറച്ചുെവച്ച് വീണ്ടും വിമാനങ്ങള്‍ പറക്കാന്‍ യോഗ്യമാെണന്ന് കാണിച്ച് അനുമതി നല്‍കുന്നതാണ് അടിയന്തര തിരിച്ചിറക്കലിനും യന്ത്രത്തകരാര്‍ കാരണം.
എയര്‍ലൈന്‍സ് ജീവനക്കാര്‍തന്നെ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് സ്വന്തമായി എയർ ഇന്ത്യ എക്സ്പ്രസിന് ഹംഗാര്‍ ഉെണ്ടങ്കിലും പരിശോധകള്‍ കൃത്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.