കരിപ്പൂരിൽ വീണ്ടും ‘ജംബോ ലാൻഡിങ്’
text_fieldsകരിപ്പൂർ: തടസ്സങ്ങളെല്ലാം മറികടന്ന് കോഴിക്കോട് വിമാനത്താവളത്തിെൻറ റൺവേയി ൽ വീണ്ടും ‘ജംബോ ലാൻഡിങ്’. മുമ്പ് 14 വർഷം സുഗമമായി സർവിസ് നടത്തിയ കരിപ്പൂരിലേക്ക് അഞ്ചുവർഷത്തിെൻറ ഇടവേളക്കുശേഷമാണ് എയർ ഇന്ത്യയുടെ ജംബോ ജെറ്റ് ബി 747-400 വിമാനം മ ടങ്ങിയെത്തിയത്. 2015 മേയിൽ റൺവേ നവീകരണത്തിെൻറ പേരിൽ താൽക്കാലികമായി നിർത്തലാക്കി യ സർവിസാണ് പുനരാരംഭിച്ചത്. രാജ്യത്തിന് അഭിമാനകരമായ നിരവധി ദൗത്യങ്ങളുടെ ഭാ ഗമായ ‘ക്വീൻ ഓഫ് സ്കൈസ്’ വിശേഷണമുള്ള ജംബോ വിമാനം തിങ്കളാഴ്ച രാവിലെ ഏഴിനാണ് കര ിപ്പൂരിൽ പടിഞ്ഞാറ് വശത്തുള്ള റൺവേ 10ൽ ലാൻഡ് ചെയ്തത്.
ജിദ്ദയിൽനിന്ന് 15 മിനിറ ്റ് ൈവകി പുറപ്പെട്ട വിമാനം നിശ്ചയിച്ചതിലും അഞ്ച് മിനിറ്റ് നേരത്തേയാണ് കരിപ്പൂരി ലെത്തിയത്. ടാക്സി വേയിലൂടെ തിരിച്ചെത്തിയ വിമാനത്തിന് കരിപ്പൂരിലെ അഗ്നിശമനസേന രണ്ട് റോസൺബർഗ് ഫയർ ടെൻഡറുകളുടെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. തുടർന്ന്, പാർക്കിങ് ബേ ഒമ്പതിലെത്തിയതോടെ എയ്റോബ്രിഡ്ജിലൂടെ യാത്രക്കാർ പുറത്തിറങ്ങി. ആദ്യവിമാനത്തിെൻറ ക്യാബിനിൽ ക്യാപ്റ്റൻ നിഥിൻ യാദവ്, ക്യാപ്റ്റൻ നന്ദകുമാർ എന്നിവരാണുണ്ടായിരുന്നത്. 392 യാത്രക്കാരും 14 ജീവനക്കാരുമുണ്ടായിരുന്നു.
കേന്ദ്ര വിദേശകാര്യ പാര്‍ലമെൻററികാര്യ സഹമന്ത്രി വി. മുരളീധരെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. ജിദ്ദ-കോഴിക്കോട് വ്യോമപാതയില്‍ ജംബോ സര്‍വിസ് പുനരാരംഭിച്ചത് മലബാറിെൻറ സമ്പദ്രംഗത്തിനും കരുത്താവുമെന്നും കണ്‍വെയര്‍ ബെല്‍റ്റ്, കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവയുടെ കുറവ് നികത്താന്‍ വ്യോമയാന വകുപ്പ് ഇടപെടുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, എം.കെ. രാഘവന്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു, എയര്‍ ഇന്ത്യ സോണല്‍ ജനറല്‍ മാനേജര്‍ (കമേഴ്സ്യൽ) ഭുവനാ റാവു, സ്റ്റേഷൻ മാനേജർ റസാഅലി ഖാൻ തുടങ്ങിയവര്‍ സംസാരിച്ചു. വൈകീട്ട് 6.05ന് വിമാനം കരിപ്പൂരിൽനിന്ന് 274 യാത്രക്കാരുമായി മടങ്ങി.
423 പേർക്ക് സഞ്ചരിക്കാം
കരിപ്പൂർ: എയർ ഇന്ത്യയുടെ ജംബോ ജെറ്റ് ബി 747-400 വിമാനത്തിൽ സഞ്ചരിക്കാനാവുന്നത് 423 പേർക്ക്. 385 ഇക്കോണമി, 26 ബിസിനസ്, 12 ഫസ്റ്റ് ക്ലാസ് സീറ്റുകളാണുള്ളത്. 20 ടൺ വരെ കാർഗോയും കയറ്റാം.
തുടക്കത്തിൽ ആഴ്ചയിൽ രണ്ട് ദിവസമാണ് സർവിസ്. ജിദ്ദയിൽനിന്ന് ഞായർ, വെള്ളി ദിവസങ്ങളിൽ രാത്രി 11.15ന് പുറപ്പെടുന്ന വിമാനം അടുത്തദിവസം രാവിലെ 7.05ന് കരിപ്പൂരിലെത്തും. കരിപ്പൂരിൽനിന്ന് തിങ്കൾ, ശനി ദിവസങ്ങളിലാണ് സർവിസ്. വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് ജിദ്ദയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.