Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ​ എയർ ഇന്ത്യ...

കരിപ്പൂരിൽ​ എയർ ഇന്ത്യ ജിദ്ദ സർവിസ്​ പുനരാരംഭിക്കുന്നു

text_fields
bookmark_border
karipur
cancel

കരിപ്പൂർ: ​കോഴിക്കോട്​ വിമാനത്താവളത്തിൽ റൺവേ നവീകരണത്തി​​​െൻറ ​േപരിൽ 2015ൽ നിർത്തിയ എയർ ഇന്ത്യയു​െട വലിയ വിമാനങ്ങളു​െട സർവിസ്​ ശീതകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി പുനരാരംഭിക്കുന്നു. ഒക്​ടോബർ 28നാണ്​ പുതിയ ശീതകാല ഷെഡ്യൂൾ വരുന്നത്​. കോഴിക്കോട്​-ജിദ്ദ ​െസക്​ടറിൽ പകൽസമയത്ത്​ ആഴ്​ചയിൽ രണ്ടു​ സർവിസുണ്ടാവും. 423 പേർക്ക്​ സഞ്ചരിക്കാവുന്ന ബി 747-400 വിമാനം ഉപയോഗിച്ചായിരിക്കും സർവിസ്​. ഇതി​​​െൻറ ദിവസവും സമയവും നിശ്ചയിച്ചിട്ടില്ല.

പുതിയ സർവിസിനാവശ്യമായ ക്രമീകരണങ്ങൾ കരിപ്പൂരിൽ ഒരുക്കിയിട്ടുണ്ട്​. ഇവി​െട ഒരേസമയം 12 ചെറിയ വിമാനങ്ങൾക്ക്​ പാർക്ക്​ ചെയ്യാനുള്ള സൗകര്യമാണുള്ളത്​. വലിയ വിമാനത്തി​​​െൻറ സർവിസ്​ ആരംഭിക്കുന്നതി​​​െൻറ ഭാഗമായി ഇത്​ ഒമ്പതായി​ ക്രമീകരിക്കും.2015 മേയ്​ ഒന്നിനാണ് കരിപ്പൂരിൽ​ എയർ ഇന്ത്യയുടെ ജിദ്ദ സർവിസ്​ നിർത്തിയത്​.

പിന്നീട്​ സൗദി എയർലൈൻസ്​ കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിന്​ സർവിസ്​ ആരംഭിച്ചിരുന്നു. എന്നിട്ടും എയർ ഇന്ത്യയുടെ സർവിസ്​ നീളുകയായിരുന്നു. സമ്മർദങ്ങളെ തുടർന്നും വ്യാപക പ്രതിഷേധങ്ങൾക്കൊടുവിലുമാണ്​ ​സർവിസ്​ പുനരാരംഭിക്കുന്നത്​​. കഴിഞ്ഞ ജൂ​ൈലയിലാണ്​ എയർ ഇന്ത്യക്ക്​ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഉപയോഗിച്ച്​ സർവിസ്​ നടത്താൻ ഡയറക്​ടറേറ്റ്​ ജനറൽ ഓഫ്​ സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiakaripur airport
News Summary - air india
Next Story