Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right2025ൽ കണ്ണൂർ...

2025ൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പറന്നുയരും

text_fields
bookmark_border
2025ൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പറന്നുയരും
cancel

കണ്ണൂർ: 2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എം.ഡി സി. ദിനേഷ് കുമാറും വിമാനത്താവളത്തിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ എയർ കേരള സി.ഇ.ഒ ഹരീഷ് കുട്ടിയും കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാറും ഒപ്പുവെച്ചു. വാർത്താസമ്മേളനത്തിൽ എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എം.ഡി സി. ദിനേഷ് കുമാറും ധാരണാപത്രം പരസ്പരം കൈമാറി.

പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽനിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് എയർ കേരള സർവീസ് ആരംഭിക്കും. പിന്നീട് വിമാനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ എ ടി ആർ വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര സർവീസുകളും പിന്നീട് സിംഗിൾ-അയൽ ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകളും ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

എയർ കേരളയുമായുള്ള സഹകരണം, ഉത്തര മലബാറിന്റെ വികസനത്തിന് മുതൽക്കൂട്ടാവുമെന്ന് കിയാൽ എംഡി സി ദിനേശ് കുമാർ പറഞ്ഞു. എയർ കേരളയുടെ വിജയത്തിനും വളർച്ചയ്ക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ കിയാൽ പ്രതിജ്ഞാബദ്ധരാണ്. ഈ പങ്കാളിത്തം ഇരു കക്ഷികൾക്കും ഗുണകരമാകുമെന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുറഞ്ഞ നിരക്കിൽ കൂടുതൽ കണക്റ്റിവിറ്റി ലഭിക്കണമെന്ന പ്രദേശത്തെ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം നിറവേറ്റുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എയർ കേരള ആരംഭിക്കുന്നതോടെ ഉത്തര മലബാറിലെ ടൂറിസം മേഖലക്കും നേട്ടമാകും. വാർത്താ സമ്മേളനത്തിൽ എയർ കേരള വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി, ഗ്രൗണ്ട് ഓപറേഷൻസ് ഹെഡ് ഷാമോൻ, കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാർ, സി.എഫ്.ഒ ജയകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur International Airport
News Summary - Air Kerala will take off from Kannur International Airport in 2025
Next Story