Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2019 10:23 AM IST Updated On
date_range 1 Sept 2019 10:23 AM ISTവായു മലിനീകരണംമൂലം വർഷംതോറും മരിക്കുന്നത് 70 ലക്ഷം പേർ
text_fieldsbookmark_border
കോട്ടയം: കോട്ടയം, എറണാകുളം, കണ്ണൂർ, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങൾ കൂടുതലെന്ന് പഠനം. ഒരു ക്യുബിക് മീറ്റർ വായുവിൽ മലിനീകരണത്തിനു കാരണമാകുന്ന 2.5 മൈക്രോണിനു താഴെയുള്ള കണിക പദാർഥങ്ങളുടെ മൈക്രോഗ്രാം അളവിെൻറ വാർഷിക പരിധി രാജ്യത്ത് 40 ആണ്. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പരിധി 10 ആണ്. എറണാകുളം വൈറ്റിലയിലാണ് പൊടിപടലങ്ങൾ കൂടുതൽ - 92. കോട്ടയം കെ.കെ. റോഡിൽ ഇത് 80ഉം കണ്ണൂരിൽ 50ഉം പാലക്കാട് കഞ്ചിക്കോട്ട് 60ഉം വയനാട് സുൽത്താൻ ബത്തേരിയിൽ 63ഉം തിരുവനന്തപുരത്ത് 42ഉം ആണെന്ന് മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് എൻവയൺമെൻറൽ സയൻസസ് നടത്തിയ പഠനം കണ്ടെത്തി.
ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇത് യഥാക്രമം 25, 22 എന്ന നിലയിലാണ്. വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും നിർമാണ പ്രവർത്തനങ്ങളുമാണ് പൊടിപടലങ്ങൾ കൂടാൻ കാരണം. റോഡുകളിലും മാലിന്യം കത്തിക്കുന്ന തുറസ്സായ സ്ഥലങ്ങൾക്ക് സമീപവും വളരെ ഉയർന്നതോതിൽ പൊടിപടലങ്ങളുണ്ട്. ചിലയിടങ്ങളിൽ ചില സമയങ്ങളിൽ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോതിനൊപ്പം പൊടിപടലങ്ങൾ ഉയരുന്നുണ്ട്.
സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡ് എന്നിവയുടെ അളവ് മിക്ക ജില്ലകളിലും പരിധിക്കുള്ളിലാണ്. കോട്ടയത്ത് കെ.കെ. റോഡിലും എറണാകുളത്ത് വൈറ്റിലയിലും തിരുവനന്തപുരത്ത് പി.എം.ജിയിലും നൈട്രജൻ ഓക്സൈഡിെൻറ അളവ് നിശ്ചിത പരിധിയായ 40ലും മുകളിലാണ്. എറണാകുളത്ത് ഒരു ക്യുബിക് മീറ്റർ വായുവിൽ 65 മൈക്രോഗ്രാമാണ് നൈട്രജൻ ഓക്സൈഡിെൻറ തോത്. തിരുവനന്തപുരത്ത് 45ഉം.
വീടുകൾക്കുള്ളിൽ പൊടിപടലങ്ങൾ മൂലമുള്ള മലിനീകരണം പുറത്തെ അന്തരീക്ഷത്തിലുള്ളതിനെക്കാൾ പതിന്മടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾക്ക് നേതൃത്വം നൽകിയ പരിസ്ഥിതി ശാസ്ത്രജ്ഞനും സർവകലാശാല പ്രോ വൈസ് ചാൻസലറുമായ പ്രഫ. സി.ടി. അരവിന്ദകുമാർ പറഞ്ഞു. വായു സഞ്ചാരം കുറയുന്നതും പൊടിപടലങ്ങൾ അടിയുന്നതുമാണ് കാരണം. വിവിധ സ്ഥലങ്ങളിൽ വിവിധ സമയങ്ങളിൽ ഒരു വർഷത്തോളം നിരന്തര നിരീക്ഷണം നടത്തിയാണ് മലിനീകരണ തോത് കണക്കാക്കിയതെന്ന് ഗവേഷകനായ ജോൺ റിച്ചാർഡ് പറഞ്ഞു. ആഗോളതലത്തിൽ വായു മലിനീകരണമുള്ള ആദ്യ 30 നഗരങ്ങളിൽ 22ഉം ഇന്ത്യയിലാണ്. ജലമലിനീകരണത്തിെൻറ പതിന്മടങ്ങ് വേഗത്തിലാണ് അന്തരീക്ഷ മലിനീകരണം ജനങ്ങളെ ബാധിക്കുക. ലോകത്താകമാനം 70 ലക്ഷം പേരാണ് വായു മലിനീകരണം മൂലം വർഷംതോറും മരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story