വിമാന യാത്രനിരക്ക് വർധന തടയാൻ കമ്പനികളുടെ യോഗം വിളിക്കും -മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: ക്രമാതീതമായി ഉയരുന്ന ആഭ്യന്തര-അന്താരാഷ്ട്ര വിമാന യാത്രനിരക്ക് തടയുന്നതിന് വിമാനക്കമ്പനികളുടെ യ ോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ സമഗ്രവികസനം സാധ്യമാക്കുന്ന തിന് ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം ജൂലൈ അവസാനത്തോടെ തിരുവനന്തപുരത്ത് ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച കേരള ഹൗസിൽ കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോളയുമായുള്ള കൂടിക്കാഴ്ചയിലാണ് സംസ്ഥാ നത്ത് വിമാനക്കമ്പനികളുടെ യോഗം വിളിക്കാൻ തീരുമാനമായത്. കേന്ദ്ര വ്യോമയാന സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കുമിത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ സമഗ്രവികസനവും അത്യാധുനിക അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യംെവച്ച് ജൂലൈ അവസാനത്തോടെ ബന്ധപ്പെട്ട ഏജൻസികളുടെ യോഗവും വിളിക്കും. സംസ്ഥാനത്തെ പ്രധാന ഏവിയേഷന്‍ ഹബായി വികസിപ്പിച്ച് വ്യോമയാന വ്യവസായത്തിെൻറ സാധ്യതകള്‍ വര്‍ധിപ്പിക്കും. കൂടുതല്‍ സര്‍വിസുകള്‍ അനുവദിക്കുന്നത് വിമാനക്കമ്പനികളുടെ എംപാനല്‍ യോഗത്തിൽ ചര്‍ച്ച ചെയ്യുമെന്നും കൂടിക്കാഴ്ചയിൽ ഏവിയേഷന്‍ സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു.
രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളത് കേരളത്തിലാണ്. എന്നാല്‍, കുത്തനെ ഉയരുന്ന യാത്രനിരക്കാണ് പ്രവാസികള്‍ കൂടുതലുള്ള കേരളം നേരിടുന്ന പ്രധാന പ്രശ്‌നം. ഓണം, ക്രിസ്മസ്, ഈദ് ഉത്സവ സീസണുകളില്‍ യാത്ര നിരക്ക് വലിയ തോതിൽ ഉയർന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു പരിശോധിക്കുമെന്ന് കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പറഞ്ഞു.
കണ്ണൂരിൽ യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായ സര്‍വിസ് ലഭിക്കുന്നില്ല. കൂടുതല്‍ സര്‍വിസുകള്‍ അനുവദിക്കുന്നതോടൊപ്പം ഇവിടെനിന്നും വിദേശ കമ്പനികളുടെ സര്‍വിസിനും അനുമതി ആവശ്യമാണ്. കൊളംബോ, ക്വാലാലംപൂര്‍, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കണ്ണൂരിലേക്ക് സര്‍വിസ് നടത്തുന്നതിന് എയര്‍ലൈനുകള്‍ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിര്‍ത്തലാക്കിയ കോഴിക്കോട് - ഹൈദരാബാദ് വിമാന സര്‍വിസുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കണം. കോഴിക്കോട്ടുനിന്ന് പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചിട്ടും നടപടി വേഗത്തിലാകുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.