വിമാനത്താവള ഉപദേശക സമിതി യോഗം ഇന്ന്
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി യോഗം വ്യാഴാഴ്ച കരിപ്പൂരിൽ ചേ രും. സമിതി ചെയർമാൻ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.പിമാർ, എം.എൽ.എമാർ, തേദ്ദശ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
ഡിസംബർ അഞ്ചുമുതൽ സൗദി എയർലൈൻസ് ജിദ്ദയിൽനിന്ന് കോഴിക്കോേട്ടക്ക് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കും. ഇതിെൻറ ഒരുക്കം യോഗത്തിൽ അവലോകനം ചെയ്യും. 120 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ അന്താരാഷ്ട്ര ആഗമന ടെർമിനലിെൻറ ഉദ്ഘാടനവും അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും സമിതിയിൽ ചർച്ചയാകും. ഡിസംബർ ഒമ്പതിന് കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിനൊപ്പം കരിപ്പൂരിലെ പുതിയ ടെർമിനലും തുറന്ന് കൊടുക്കാനാണ് ആലോചന. ടെർമിനലിലെ ശുചിമുറികൾ നവീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അതേസമയം, കസ്റ്റംസ് വിഭാഗത്തിന് എതിെര ഉയരുന്ന പരാതികൾ യോഗത്തിൽ ചർച്ച ചെയ്യണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് യോഗത്തിലും വിഷയം ചിലർ ഉന്നയിച്ചിരുന്നെങ്കിലും കസ്റ്റംസ് പ്രതിനിധികൾ എത്തിയിരുന്നില്ല. സൗദി കെ.എം.സി.സി നേതാവ് സി.കെ. ഷാക്കിർ കസ്റ്റംസിെൻറ നടപടികൾക്കെതിരെ വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവുവിനും കേന്ദ്ര കസ്റ്റംസ് ബോര്‍ഡ് ചെയര്മാന് എസ്. രമേശിനും കഴിഞ്ഞമാസം പരാതി നൽകിയിരുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച കസ്റ്റംസ് കമീഷണർ വിമാനത്താവള ഡയറക്ടർ സൗകര്യം ഏർപ്പെടുത്തുന്നില്ലെന്ന് ആരോപിച്ചിരുന്നു. യാത്രക്കാരൻ നൽകിയ പരാതിയെ തുടർന്ന് നേരത്തേ എടുത്തുമാറ്റിയ സ്കാനിങ് യന്ത്രവും മെറ്റൽ ഡിറ്റക്ടർ വാതിലും (ഡി.എഫ്.എം.ഡി) പുനഃസ്ഥാപിച്ചെങ്കിലും ഉപയോഗിക്കുന്നില്ല. ഇതിന് മുകളിൽ യാത്രക്കാർക്കുള്ള നിർദേശങ്ങളടങ്ങിയ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.