ചരക്കുനീക്കം: രാജ്യത്ത് കരിപ്പൂർ അഞ്ചാമത്, തിരുവനന്തപുരം ആറാമത്
text_fieldsകരിപ്പൂർ: വിമാനത്താവള അതോറിറ്റിക്ക് കീഴിലുള്ള വിമാനത്താവളങ്ങളിലെ ചരക്കുനീക്കത്തിൽ കോഴിക്കോട് അഞ്ചാമതും തിരുവനന്തപുരം ആറാമതും. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കാർഗോയിലാണ് കേരളത്തിൽ നിന്നുള്ള അതോറിറ്റിയുടെ രണ്ട് വിമാനത്താവളങ്ങളും ആദ്യപത്തിൽ ഇടം പിടിച്ചത്.
ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, പുണെ എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. കരിപ്പൂരിൽ 28,179 ടൺ ചരക്കുനീക്കമാണ് 2019-20 സാമ്പത്തിക വർഷത്തിൽ നടന്നത്.
ഇതിൽ 27,519 ടൺ അന്താരാഷ്ട്രവും 660 ടൺ ആഭ്യന്തര ചരക്കുനീക്കവുമാണ്. മുൻവർഷത്തെക്കാൾ 63 ശതമാനമാണ് ഇത്തവണ കരിപ്പൂരിൽ ചരക്കുനീക്കത്തിൽ വർധന. കരിപ്പൂരിെൻറ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കാർഗോ നീക്കമാണ് കഴിഞ്ഞ വർഷമെന്ന പ്രത്യേകതയുമുണ്ട്. ഇതിന് മുമ്പ് 2012-13ലാണ് കരിപ്പൂരിൽ ഏറ്റവും കൂടുതൽ ചരക്കുനീക്കം നടന്നത്.
അന്ന് 27,612 ടൺ ആയിരുന്നു കാർഗോ. ഇതിൽ 27,256 അന്താരാഷ്ട്രവും 356 ടൺ ആഭ്യന്തരവുമായിരുന്നു. ആറാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് ഇക്കുറി 25,511 ടൺ ആണുള്ളത്. 23,488 അന്താരാഷ്ട്രവും 2023 ടൺ ആഭ്യന്തരവും.
ചെന്നൈയിൽ 3,55,164 ടൺ, െകാൽക്കത്തയിൽ 1,53,468 ടൺ, അഹമ്മദാബാദിൽ 1,03,741, പുണെയിൽ 37,986 ടണ്ണുമാണുള്ളത്. ചെറുതും വലുതുമായി 125ഒാളം വിമാനത്താവളങ്ങളാണ് അതോറിറ്റിക്ക് കീഴിലുള്ളത്.
ധോണിയും കോഹ്ലിയും ദുബൈയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.