ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം: ഹൈകോടതി കനിയണം
text_fieldsകൊല്ലം: ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം സ്ഥാപിക്കണമെങ്കിൽ ഹൈകോടതി കനിയണം. ഭൂമിയുടെ മുൻ ഉടമകളായ ഹാരിസൺസ് മലയാളം കമ്പനി നടത്തിയ തിരിമറികളുമായി ബന്ധെപ്പട്ട് ക്രൈംബ്രാഞ്ച്, വിജിലൻസ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളുടെ അന്വേഷണം നേരിടുന്ന ഭൂമിയാണിത്. ഹാരിസൺസിെൻറ ഭൂമി തട്ടിപ്പിനെക്കുറിച്ച് സി.ബി.െഎ അന്വേഷണം ആവശ്യെപ്പട്ട് ബി.െജ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതും കോടതി പരിഗണനയിലാണ്.
ഗോസ്പൽ ഫോർ ഏഷ്യയുടെ പക്കലുള്ള 2263 ഏക്കർ വരുന്ന ഭൂമി ഏറ്റെടുത്ത് റവന്യൂ സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം 2015 മേയ് 28ന് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഗോസ്പൽ ഫോർ ഏഷ്യ മേധാവി ബിഷപ് കെ.പി. യോഹന്നാൻ ഹൈകോടതിയെ സമീപിച്ചു. ഇൗ കേസിൽ തീർപ്പ് കൽപിച്ചിട്ടില്ല. തൽസ്ഥിതി തുടരാൻ നിർദേശിച്ചതിനാൽ കാവൽക്കാരെന്ന നിലയിലാണ് യോഹന്നാൻ ഭൂമിയിൽ തുടരുന്നത്.
എസ്റ്റേറ്റിലൂടെ വൈദ്യുതി ലൈൻ സ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്ക് കോടതി അനുമതി നൽകിയിരുന്നു. അതേ മാതൃകയിൽ വിമാനത്താവളത്തിനും അനുമതി തേടാനാകുമെന്ന വഴി മാത്രമാണ് സർക്കാറിനു മുന്നിലുള്ളത്. ഇതിന് ഹൈകോടതിയിൽ പ്രത്യേക ഹരജി നൽകിയാൽമതി. ഉടമസ്ഥത തീർപ്പാകാത്തതിനാൽ ഭൂമിവില സർക്കാറിന് കെട്ടിെവക്കേണ്ടിവരും. മുറിക്കുന്ന മരത്തിെൻറ വില പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും കേസിൽ അന്തിമ വിധിയാകുന്ന മുറക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നവർക്ക് തുക സ്വന്തമാക്കാമെന്നുമുള്ള വ്യവസ്ഥയോടെയാണ് വൈദ്യുതി ബോർഡിന് കോടതി അനുമതി നൽകിയത്.
വ്യാജ ആധാരം ചമക്കൽ, സർക്കാർ ഭൂമി കൈയേറ്റം, ഗൂഢാലോചന, സർക്കാറിന് 106 കോടിയുടെ നഷ്ടംവരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വിജിലൻസ്, ൈക്രംബ്രാഞ്ച് അന്വേഷണങ്ങൾ നടക്കുന്നത്. വിദേശനാണ്യ വിനിമയ നിയന്ത്രണചട്ടം ലംഘിച്ചതിനാണ് എൻഫോഴ്സ്മെൻറ് വിഭാഗത്തിെൻറ അന്വേഷണം.
2005 ആഗസ്റ്റ് രണ്ടിന് എരുമേലി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത 23429/2005 ആധാരപ്രകാരമാണ് 2,263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഹാരിസൺസ് കമ്പനി ബിഷപ് യോഹന്നാന് വിറ്റത്. ആധാരത്തിൽ പറയുന്നത് 369/1 മുതൽ ഏഴുവരെ, 357/1, 368/1, 368/1C എന്നീ സർവേ നമ്പറുകളിൽപെട്ട ഭൂമി യോഹന്നാന് വിൽക്കുന്നു എന്നാണ്. ഈ സർവേ നമ്പറുകളൊന്നും സർക്കാർ രേഖയായ സെറ്റിൽമെൻറ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളതല്ല. സെറ്റിൽമെൻറ് രജിസ്റ്ററിൽ സർവേ നമ്പർ 357/എ മുതൽ 357/ജെ വരെ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാർ ഭൂമിയെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.