വിമാനത്താവള ലാഭവിഹിത അവകാശികൾ കരാർ തൊഴിലാളികൾ –ബെന്നി ബഹനാൻ എം.പി
text_fieldsനെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ തുടർച്ചയായ ലാഭവിഹിതത്തിെൻറ യഥാർഥ അവകാശികൾ കരാർ വിഭാഗം തൊഴിലാളികളാണെന്ന് ബെന്നി ബഹനാൻ എം.പി.
ആറായിരത്തോളം കരാർ വിഭാഗം തൊഴിലാളികൾ കുറഞ്ഞ കൂലിയിലും നിയമപരമായ സംരക്ഷണമില്ലാതെയുമാണ് ജോലി ചെയ്യുന്നത്.
അടിമ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് മറവിൽ തൊഴിലാളികളെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, ഏകപക്ഷീയ തൊഴിൽ വെട്ടിക്കുറക്കൽ തടയുക, അർഹമായ ബോണസ് വിതരണം ചെയ്യുക, ദീർഘകാല കരാർ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിവിൽ ഏവിയേഷൻ വർക്കേഴ്സ് കോൺഗ്രസ് ആരംഭിക്കുന്ന അനശ്ചിതകാല പണിമുടക്കിെൻറ മുന്നോടിയായ ശ്രദ്ധക്ഷണിക്കൽ സമരം സിയാൽ കവാടത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
യൂനിയൻ പ്രസിഡൻറ് വി.പി. ജോർജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ. ജോമി, ഷൈജോ പറമ്പി, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് ആനന്ദ് ജോർജ്, ജനറൽ സെക്രട്ടറിമാരായ കെ.ടി. കുഞ്ഞുമോൻ, ജീമോൻ കയ്യാല, സെക്രട്ടറിമാരായ എബി കോഴിക്കാടൻ, സിജോ തച്ചപ്പിള്ളി, മുഹമ്മദ് താഹിർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.