എസ്.ഡി കോളജിൽ എ.ഐ.എസ്.എഫ് -എസ്.എഫ്.ഐ സംഘർഷം
text_fieldsആലപ്പുഴ: എസ്.ഡി കോളജിൽ എ.ഐ.എസ്.എഫ്-എസ്.എഫ്.ഐ സംഘർഷത്തിൽ പെൺകുട്ടികളടക്കം നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എ.ഐ.എസ്.എഫ് വനിത ചെയർപേഴ്സൻ സ്ഥാനാർഥിയും ബി.കോം വിദ്യാർഥിയുമായ ആർശ, എ.എസ്.ഐ.എഫ് മണ്ഡലം സെക്രട്ടറി അരവിന്ദ്, ബി.കോം വിദ്യാർഥി അർജുൻ, വിദ്യാർഥി ഗ്രീഷ്മ, എസ്.എഫ്.ഐ പ്രവർത്തകരും മുൻ ചെയർപേഴ്സൻ സാന്ദ്ര, യൂനിറ്റ് കമ്മിറ്റി അംഗം മഴ, വനിത ലേഡി റപ്പായി മത്സരിക്കുന്ന പൂജ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 5.15നാണ് സംഭവങ്ങൾക്ക് തുടക്കം. തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശത്തിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സമാധാനമായി കൊട്ടിക്കലാശം പൂർത്തിയാക്കിയശേഷം കാമ്പസിലേക്ക് ഇരച്ചുകയറിയെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ രാഷ്ട്രീയ പാർട്ടി നോക്കാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് പ്രവർത്തകർ ആരോപിച്ചു.
രണ്ടുവർഷത്തെ ഇടവേളക്കുശേഷം ഇക്കുറി കോളജ് തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനാർഥിയടക്കം അഞ്ച് ജനറൽ സീറ്റുകളിൽ എ.ഐ.എസ്.എഫ് മത്സരിക്കുന്നുണ്ട്. ഇതിൽ പ്രകോപിതരായ എസ്.എഫ്.ഐ പ്രവർത്തകർ കല്ലും കമ്പും ഉപയോഗിച്ച് വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.
എന്നാൽ, കലാശക്കൊട്ടിൽ പങ്കെടുത്ത എസ്.എഫ്.ഐ പ്രവർത്തക പൂജയെ എ.ഐ.എസ്.എഫ് പ്രവർത്തകർ കൈകൊണ്ട് അടിക്കുകയും ഒപ്പമുണ്ടായിരുന്ന സാന്ദ്രയെയും മഴയെും ഇത് ചോദ്യംചെയ്തപ്പോൾ വടികൊണ്ട് അടിച്ചതാണ് സംഘർഷത്തിന് കാരണമെന്നാണ് എസ്.എഫ്.ഐ ആരോപണം. സംഭവത്തിൽ സൗത്ത് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.