എ.ഐ.എസ്.എഫ് - എസ്.എഫ്.ഐ സംഘർഷം: ഇടപെടാതെ നേതൃത്വം
text_fieldsകോട്ടയം: എം.ജി സർവകശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എ.ഐ.എസ്.എഫ് -എസ്.എഫ്.ഐ സംഘർഷം വിദ്യാർഥികൾ തന്നെ ചർച്ച ചെയ്തുപരിഹരിക്കുമെന്ന പ്രതീക്ഷയിൽ സി.പി.എം, സി.പി.ഐ ജില്ല നേതൃത്വം. വിഷയത്തിൽ ആവശ്യമായ ഘട്ടത്തില്‍ ഇടപെടുമെന്നും ജില്ല എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും പറഞ്ഞ സി.പി.ഐ ജില്ല സെക്രട്ടറി സി.െക. ശശിധരൻ വിഷയം വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.
വിദ്യാര്‍ഥികളുടെ പ്രശ്നത്തില്‍ ഇടപെടില്ലെന്നും സംഘടനകള്‍ തമ്മില്‍ പറഞ്ഞുതീര്ക്കുമെന്നുമാണ് സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ മാധ്യമങ്ങളോടു പ്രതികരിച്ചത്. കഴിഞ്ഞ ദിവസം സർവകലാശാല കാമ്പസിലുണ്ടായ സംഘർഷമാണ് ഇരു വിദ്യാർഥിസംഘടനകളെയും തുറന്ന പോരിലേക്ക് നയിച്ചത്.
സംസ്ഥാന ജോ. സെക്രട്ടറി എ.എ. സഹദിനെ ആക്രമിക്കുന്നതു തടയാൻ ചെന്ന അഡ്വ. നിമിഷ രാജുവിനെ എസ്.എഫ്.ഐ പ്രവർത്തകർ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് എ.ഐ.എസ്.എഫിെൻറ പരാതി. ഇൗ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പൊലീസ് 24 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ജാതിപ്പേരുവിളിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ നൽകിയ പരാതിയിൽ ഏഴ് എ.ഐ.എസ്.എഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തു.
എന്നാൽ, ഇരുവിഭാഗവും മൊഴി നൽകാൻ എത്തുന്നില്ലെന്നാണ് പൊലീസിെൻറ പരാതി. എസ്.എഫ്.ഐ നേതാക്കൾ ഫോണെടുക്കുന്നില്ലെന്നും എ.ഐ.എസ്.എഫ് വനിത നേതാവ് മൊഴിയെടുക്കാൻ ഹാജരായില്ലെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാൽ, സംഘർഷത്തെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ മൂലമാണ് മൊഴി നൽകാൻ പോകാതിരുന്നതെന്ന് അഡ്വ. നിമിഷ രാജു പറഞ്ഞു. ഇക്കാര്യം ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാറിനെ അറിയിച്ചിരുന്നു. അടുത്ത ദിവസം വീട്ടിൽ വന്നുമൊഴിയെടുക്കാമെന്നാണ് ഡിവൈ.എസ്.പി അറിയിച്ചതെന്നും നിമിഷ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.