'മാറെടി പെലച്ചി, എസ്.എഫ്.ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും'; മർദനത്തിനിരയായ എ.ഐ.എസ്.എഫ് വനിത നേതാവിനെതിരെ അധിക്ഷേപ പരാമർശങ്ങളും
text_fieldsകോട്ടയം: എം.ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന അതിക്രമത്തിനെതിരെ എ.ഐ.എസ്.എഫ് വനിത നേതാവ് പൊലീസിൽ നൽകിയ പരാതി പുറത്ത്. ശാരീരിക മർദനത്തോടൊപ്പം ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതായി കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നല്‍കിയ പരാതിയിൽ പറയുന്നു.
യാതൊരു പ്രകോപനവും കൂടാതെയാണ് എസ്എഫ്‌ഐ നേതാക്കള്‍ സഹപ്രവര്‍ത്തകനെ മര്‍ദിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. എസ്.എഫ്.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്ന് അലറുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു എന്നാണ് പരാതി.
എസ്.എഫ്.ഐ എറണാകുളം ജില്ല പ്രസിഡൻറ് ആർഷോ, ജില്ല സെക്രട്ടറി അമൽ, പ്രജിത്ത് കെ. ബാബു, വിദ്യാഭ്യാസ മന്ത്രിയുടെ േപഴ്സനൽ സ്റ്റാഫ് അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നുവത്രെ മർദനം. എ.െഎ.എസ്.എഫ് പ്രവർത്തകൻ സഹദിനെ എസ്.എഫ്.ഐക്കാർ ആക്രമിക്കുന്നതുകണ്ട് തടഞ്ഞപ്പോഴാണ് തന്നെയും ആക്രമിച്ചതെന്നും ബലം പ്രയോഗിച്ച് ശരീരത്തിൽനിന്നുള്ള പിടിത്തം വിടുവിക്കുകയായിരുെന്നന്നും പരാതിയിൽ പറയുന്നു.
' പോളിംഗ് അവസാനിച്ച് മടങ്ങിപോകാന്‍ തയ്യാറെടുക്കുന്ന ഞങ്ങളെ യാതൊരു പ്രകോപനവും കൂടാതെ തന്നെ സംഘം ചേര്‍ന്നെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകനായ എ.എ സഹദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നിസ്സഹായനായ് മര്‍ദനമേല്‍ക്കുന്ന സഹദിനെ തല്ലരുതെന്ന് കരഞ്ഞപേക്ഷിച്ച് കൊണ്ട് ഓടിച്ചെന്ന എന്നെ അസഭ്യം പറയുകയും കൊല്ലുമെന്നും എസ്.എഫ്.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്നും അലറി ഭീഷണിപ്പെടുത്തുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു. ഞാന്‍ ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചാണ് ശരീരത്തില്‍ നിന്നുള്ള പിടിത്തം വിട്ടത്. ഈ സംഭവം എന്നെ അത്യന്തം വിഷമിപ്പിച്ചിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഒരേ സമയം എന്‍റെ സ്ത്രീത്വത്തേയും ജാതിപേര് വിളിക്കുന്നതിലൂടെ എന്‍റെ വ്യക്തിത്വത്തേയും പരോക്ഷമായി അധിക്ഷേപിക്കുകയാണ് അവര്‍ ചെയ്തത്.' പരാതിയിൽ വ്യക്തമാക്കി.
ജീവൻ പോലും അപകടത്തിലാണെന്നും സംരക്ഷണം ഉറപ്പ് വരുത്തണെമന്നും ഇവർ പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി വിട്ടതിന്‍റെ ജാള്യത മറയ്ക്കാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ എ.ഐ.എസ്.എഫ് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് എസ്.എഫ്.ഐയുടെ പ്രതികരണം. ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്‍റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻ ദേവ്, പ്രസിഡൻറ്് വി.എ വിനീഷ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.