ലക്ഷദ്വീപിൽ ആശുപത്രിക്ക് പകരം ഉയരുന്നത് ലഗൂൺ വില്ല -ആയിശ സുൽത്താന
text_fieldsപാലക്കാട്: ലക്ഷദ്വീപിൽ ലഗൂൺ വില്ല കെട്ടിപൊക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അവിടെ ആശുപത്രി നിർമ്മിക്കുന്നതിനെ കുറിച്ച് ഇപ്പോഴും ചിന്തയില്ലെന്നും ലക്ഷദ്വീപ് സ്വദേശിനിയും സിനിമ സംവിധായകയുമായ ആയിശ സുൽത്താന. കെ.പി.പി.സി-ഒ.ബി.സി ഡിപ്പാർട്ട്മെന്‍റ് ഏർപ്പെടുത്തിയ 'ആത്മാഭിമാന പുരസ്കാർ' സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ.
ഞങ്ങൾ വികസനത്തിന് എതിരല്ല, ലക്ഷദ്വീപിൽ നോർവെ മാതൃകയിലുള്ള വികസനമാണ് ആവശ്യം. നോർവെ സർക്കാർ അവിടുത്തെ മത്സ്യബന്ധന തൊഴിലാളികൾക്ക് വേണ്ടെതെല്ലാം ചെയ്തുകൊടുക്കുന്നു. അതുകാരണം മത്സ്യബന്ധനത്തിൽ ലോകത്ത് മുൻപന്തിയിലാണ് ആ രാജ്യം. അതുപോലെ നമുക്കും കഴിയും. അതിന് കഴിവുള്ളവരാണ് കടലിനു നടുക്ക് ജീവിക്കുന്ന ലക്ഷദ്വീപുകാർ. എന്നാൽ, ലക്ഷദ്വീപിനെ അവിടുത്തെ ഭരണകുടം കോർപറേറ്റുകൾക്ക് തീരെഴുതികൊടുക്കുകയാണ്.
3000 ആളുകളുടെ തൊഴിലാണ് ഇല്ലാതാക്കിയത്. കോർപറേറ്റ്വത്കരണത്തിന് പിന്നിൽ പ്രഫുൽ പേട്ടൽ മാത്രമല്ല. ഇത് തുറന്നു പറയാൻ ഞങ്ങളുടെ നേതാക്കൾ മടിച്ചു. ഒാരോ മലയാളിയോടും കടപ്പാടുണ്ട്. കേരളം ഇല്ലെങ്കിൽ ലക്ഷദ്വീപിനെ ഏതെങ്കിലും കോർപറേറ്റ് കമ്പനിക്ക് കൈമാറി കഴിഞ്ഞേനെ. ഇൗയൊരു പുരസ്കാരം എന്‍റെ നാടിനും നാട്ടുകാർക്കും, പോരാട്ടത്തിൽ ഒപ്പംചേർന്ന ഇന്ത്യയിലെ ഒരോരുത്തർക്കുമായി സമർപ്പിക്കുന്നതായും ആയിശ സുൽത്താന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.