പോരാട്ടം തുടരുമെന്ന് ആയിഷ സുൽത്താന; ഇന്ന് പൊലീസിൽ ഹാജരാകും
text_fieldsകൊച്ചി: ചാനൽ ചർച്ചയിലെ പരാമർശത്തിെൻറ പേരിൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത സിനിമപ്രവർത്തക ആയിഷ സുൽത്താന ഞായറാഴ്ച കവരത്തി പൊലീസിന് മുന്നിൽ ഹാജരാകും. വൈകീട്ട് 4.30ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർേദശം. ശനിയാഴ്ച ഉച്ചക്കാണ് ആയിഷ കവരത്തിയിലെത്തിയത്. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹൈകോടതി നിർദേശമുള്ളതിനാൽ ചോദ്യം ചെയ്യലിനുശേഷം മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്നും തനിക്ക് പറയാനുള്ളത് വിശദീകരിക്കുമെന്നും ആയിഷ വ്യക്തമാക്കി. കവരത്തിയിൽ എത്തിയതുമുതൽ ദ്വീപിലുള്ളവർ വലിയ പിന്തുണയാണ് നൽകുന്നത്. തങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ആയിഷ പറഞ്ഞു. അഭിഭാഷകെനാപ്പമാണ് ശനിയാഴ്ച ലക്ഷദ്വീപിലേക്ക് പുറപ്പെട്ടത്. ചെത്ത്ലത്ത് ദ്വീപ് സ്വദേശിനിയാണ് ആയിഷ.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ വിവാദ നയങ്ങളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ ബയോവെപൺ എന്ന പരാമർശം നടത്തിയെന്നതിെൻറ പേരിലാണ് രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് േകസെടുത്തത്.
അതിനിടെ, ലക്ഷദ്വീപ് വിഷയത്തിൽ രാജ്യവിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്ന നിലപാട് ആയിഷ സുൽത്താന ആവർത്തിച്ചു. രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ടതിനെത്തുടർന്ന് കവരത്തി പൊലീസിെൻറ ചോദ്യം ചെയ്യലിന് പുറപ്പെടുന്നതിനുമുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
പൊലീസുമായി പൂർണമായി സഹകരിക്കും. കേസെടുത്തതുകൊണ്ട് ലക്ഷദ്വീപ് ജനതക്കുവേണ്ടിയുള്ള പോരാട്ടത്തിൽനിന്ന് പിന്തിരിയില്ല. ലക്ഷദ്വീപ് ജനതക്ക് നീതി കിട്ടിയേ പറ്റൂവെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.