'ഐശ്വര്യ കേരളയാത്ര' 31 മുതൽ
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിെൻറ 'ഐശ്വര്യ കേരളയാത്ര' ഇൗമാസം 31ന് കാസർകോടുനിന്ന് ആരംഭിക്കുമെന്ന് കണ്‍വീനര്‍ എം.എം. ഹസന് അറിയിച്ചു.
ഫെബ്രുവരി ഒന്നിന് യാത്ര തുടങ്ങാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. 31ന് വൈകീട്ട് നാലിന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് സമാപിക്കും. 'സംശുദ്ധം, സദ്ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ചാണ് യാത്ര തിരുവനന്തപുരത്ത് സമാപിക്കുക.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് ഇൗ മാസം 23ന് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് ധര്‍ണ നടത്തുമെന്നും കണ്‍വീനര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.