സിനിമ മേഖലയിൽ എ.ഐ.ടി.യു.സിയുടെ സംഘടന
text_fieldsതിരുവനന്തപുരം: സിനിമ മേഖലയിൽ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിൽ സംഘടനക്ക് രൂപം നൽകി. സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ എന്നാകും ഇതിെൻറ പേര്. അഭിനേതാക്കൾ മുതൽ ലൈറ്റ് ബോയ് വരെയുള്ളവർക്ക് ഇതിൽ അംഗത്വം നൽകുമെന്ന് ഭാരവാഹികൾ വാർത്സമ്മേളനത്തിൽ അറിയിച്ചു.
സിനിമ മേഖലയിലെ തൊഴിൽ സംബന്ധമായ അംഗങ്ങളുടെ എല്ലാ വിഷയങ്ങളിലും സംഘടന ഇടപെടും. സിനിമ പ്രവർത്തകരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകും. സിനിമ രജിസ്ട്രേഷൻ മുതൽ റിലീസിങ് വരെ എല്ലാ കാര്യങ്ങളിലും സർക്കാർ നിയന്ത്രണം വേണമെന്നും കുറഞ്ഞ മുതൽ മുടക്കിൽ നിർമിക്കുന്ന വലിയ താരങ്ങളില്ലാത്തവരുടെ ചിത്രങ്ങൾ തിയറ്റർ റിലീസിങ്ങിനും ഒ.ടി.ടി സൗകര്യങ്ങൾ ഒരുക്കണം.
ഒ.ടി.ടി വരുമാനം യഥാസമയം നിർമാതാക്കൾക്ക് എത്തിക്കാൻ സൗകര്യം ഒരുക്കണം. ചിത്രാഞ്ജലി സ്റ്റുഡിയോ വിപുലീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി എം.എൽ.എ വാഴൂർ സോമനെയും ജനറൽ സെക്രട്ടറിയായി ലാൽജി ജോർജിനെയും തെരഞ്ഞെടുത്തു. കെ.പി. രാജേന്ദ്രൻ രാക്ഷധികാരിയും മീനാങ്കൽ കുമാർ വൈസ് പ്രസിഡന്റും പുന്നമൂട് രമേഷ് ട്രഷററുമാണ്. വാർത്തസമ്മേളനത്തിൽ വാഴൂർ സോമൻ എം.എൽ.എ, ലാൽജി ജോർജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.