Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സ്യബന്ധന...

മത്സ്യബന്ധന മേഖലയിലേക്ക്​ ജലവിമാനം കടന്നാൽ വീണ്ടും സമരം ചെയ്യും -എ.ഐ.ടി.യു.സി

text_fields
bookmark_border
മത്സ്യബന്ധന മേഖലയിലേക്ക്​ ജലവിമാനം കടന്നാൽ വീണ്ടും സമരം ചെയ്യും -എ.ഐ.ടി.യു.സി
cancel

കൊച്ചി: ജലവിമാന പദ്ധതിയോടുള്ള മത്സ്യ തൊഴിലാളി ഫെഡറേഷന്‍റെ (എ.ഐ.ടി.യു.സി) നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസും ജന. സെക്രട്ടറി ടി. രഘുവരനും പ്രസ്താവനയിൽ വ്യക്​തമാക്കി.

യു.ഡി.എഫ് ഭരണകാലത്ത്​ സ്വകാര്യ ജലവിമാന കമ്പനികൾ വന്നപ്പോൾ മത്സ്യ തൊഴിലാളി സംഘടനകൾ അതിനെ ചെറുത്തുതോൽപിക്കുകയായിരുന്നു. മത്സ്യബന്ധന മേഖലയിലേക്ക്​ ജലവിമാനം കടന്നാൽ വീണ്ടും സമരം ചെയ്യും.

കഴിഞ്ഞ ദിവസം പരീക്ഷണപ്പറക്കൽ നടത്തിയപ്പോൾ മത്സ്യ തൊഴിലാളികളേയും ബോട്ട് യാത്രക്കാരെയും മണിക്കൂറുകളോളം ബന്ദിയാക്കിയത്​ പ്രതിഷേധാർഹമാണ്​. ദിനംപ്രതി പരമാവധി 40 യാത്രക്കാർക്ക് വേണ്ടി ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവന മാർഗം ഇല്ലാതാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishingAITUCSeaplaneKochi
News Summary - AITUC will strike again if the seaplane enters the fishing area
Next Story