മുഖ്യമന്ത്രിക്കെതിരെ എ.ഐ.വൈ.എഫ്; 'പൗരാവകാശങ്ങൾക്കുമേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ പൊലീസിനെ ദുരുപയോഗം ചെയ്തു'
text_fieldsതൊടുപുഴ: മുഖ്യമന്ത്രിയുടെ പ്രവർത്തനവും പെരുമാറ്റവും ജനങ്ങളിൽ ഇടതുവിരുദ്ധ വികാരം വളർത്തിയെന്ന് എ.ഐ.വൈ.എഫ്. പൗരാവകാശങ്ങൾക്കുമേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തുവെന്നും സി.പി.ഐ യുവജനവിഭാഗമായ എ.ഐ.വൈ.എഫ് കുമളിയിൽ നടത്തിയ സംസ്ഥാന ശിൽപശാലയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊലീസ് നയത്തിന് വിരുദ്ധമായി ഭരണത്തിന്‍റെ ബലത്തിൽ ചില അടിച്ചമർത്തൽ നയങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ‘നവകേരള സദസ്സ്’ പൂർണമായും ഇടതുപക്ഷ സ്വഭാവത്തിലൂന്നിയുള്ളതായിരുന്നില്ല. പൗരന്മാരെ പ്രമുഖരെന്നും അല്ലാത്തവരെന്നും വേർതിരിച്ചുള്ള സമീപനം സ്വീകരിച്ചതും അംഗീകരിക്കാൻ കഴിയില്ല.
ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് ഒരു സീറ്റ് നേടാനായത് കടുത്ത ആശങ്കയുളവാക്കുന്നു. ബി.ജെ.പി സര്‍ക്കാറിനെ അധികാരത്തിൽ നിന്ന് അകറ്റാൻ കോണ്‍ഗ്രസിനെ വിജയിപ്പിക്കുകയെന്ന സമീപനം ജനം സ്വീകരിച്ചതാണ് ഇടതുപക്ഷ തോൽവിയുടെ പ്രധാന കാരണമെന്നും എ.ഐ.വൈ.എഫ് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.