Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി കൊല്ലപ്പെട്ട...

മാവോവാദി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്.

text_fields
bookmark_border
മാവോവാദി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്.
cancel

കല്‍പ്പറ്റ: വയനാട് പടിഞ്ഞാറത്തറയില്‍ മാവോവാദി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് രംഗത്ത്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഏറ്റുമുട്ടലിനിടയായ സാഹചര്യത്തിന്റെ യഥാര്‍ത്ഥ വസ്തുത പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പ്രദേശവാസികളും , കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഏകപക്ഷീയമായ പൊലീസ് നടപടിയാണ് ഉണ്ടായതെന്നുമുള്ള സംശയം രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം അനിവാര്യമായി വന്നിരിക്കുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

സര്‍ക്കാര്‍ അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIYFMaoist EncounterWayand Encounter
Next Story