എ.ഐ.വൈ.എഫ് നേതാവിന് ഗുണ്ടാസംഘത്തിെൻറ മർദനം
text_fieldsഅന്തിക്കാട്: എ.ഐ.വൈ.എഫ് നേതാവിനുനേരെ തോക്കുചൂണ്ടി കാറിൽ കയറ്റി ഗുണ്ടാസംഘത്തിെൻറ ക്രൂരമർദനം. ചാഴൂർ വില്ലേജ് സെക്രട്ടറിയും സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവുമായ ആലപ്പാട് കുന്നത്ത് വീട്ടിൽ ജയദാസിനെയാണ് (27) ആക്രമിച്ചത്. ഞായറാഴ്ച രാത്രി 10.30ന് ആലപ്പാട് സെൻററിലൂടെ ബൈക്കിൽ സഞ്ചരിക്കവെ കായക്കുരു എന്ന പേരുള്ള രാഗേഷിെൻറ നേതൃത്വത്തിൽ കാറിലെത്തിയ അഞ്ചംഗ ഗുണ്ടാസംഘമാണ് ആക്രമിച്ചത്.
കാർ ബൈക്കിന് കുറുകെയിട്ട് തടഞ്ഞശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനത്തിൽ കയറ്റി കൊണ്ടുപോയി മർദിക്കുകയും കത്തി കൊണ്ട് മുറിവേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് രാത്രി 12ഓടെ ചേറ്റകുളത്തിനു സമീപമുള്ള പാടത്ത് ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
മുഖത്തും ഇടത് കണ്ണിനും പുറത്തും ഉൾപ്പെടെ ശരീരത്തിെൻറ എല്ലാ ഭാഗത്തും ക്രൂരമായ മർദനവും കത്തികൊണ്ടുള്ള മുറിപ്പാടുകളും ഉണ്ട്. ഗുരുതര പരിക്കിനെ തുടർന്ന് ജയദാസിനെ ചേർപ്പ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയദാസിെൻറ മൊഴി രേഖപ്പെടുത്തിയ അന്തിക്കാട് പൊലീസ് കേസെടുത്ത് അേന്വഷണം ആ്രംഭിച്ചു. ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ ആലപ്പാട് സെൻററിൽ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.